തിരുവനന്തപുരം: സി.പി.എം. അനുകൂലികളായ അലനും താഹയും ഉള്‍പ്പെട്ട മാവോയിസ്റ്റ് കേസ് വഴിത്തിരിവിലേക്ക്. ഇവര്‍ക്ക് വിനയായത് ഇവരുടെ പേരില്‍ സമൂഹമാധ്യമത്തിലൂടെ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിന ആഘോഷ വേളയില്‍ അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് പേജില്‍ എത്തിയ ഫേസ് ബുക്ക് പോസ്റ്റ്. ഇതിന്റെ വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചതായി സൂചന.
2017 ഓഗസ്റ്റ് 14-ന് രാത്രി 9.26ന് അലന്റെ പേരില്‍ ഫേസ്ബുക്കില്‍ താല്‍ക്കാലികമായി ഇട്ട പ്രാഫൈല്‍ ചിത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മാവോയിസ്റ്റ് അനുകൂലിയായി സംശയിക്കപ്പെടുന്ന അലന്‍ എന്തിന് പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ 'പാകിസ്ഥാന് ഐക്യം' എന്ന കമന്റിട്ടു എന്നതിനെക്കുറിച്ചാണ് അന്വേഷണം.
കഴിഞ്ഞ നാലുവര്‍ഷമായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു അലനും താഹയും. ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ ഇന്റലിജന്‍സ് വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനെക്കുറിച്ചും അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് രേഖകള്‍ ലഭിച്ചത്.
''അലന്‍ മാമു'' എന്ന പേരിലാണ് അക്കൗണ്ട്. ''പാകിസ്താന് ഐക്യം'' എന്നായിരുന്നു കമന്റ്. സാമൂഹികമാധ്യമങ്ങളില്‍ ഇവരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു പാക് അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്.
അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തിയ സംഭവം ഭരണമുന്നണിക്കുളളില്‍തന്നെ വിവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായ വിജയന്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനെയും താഹയെയും പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് വിശദീകരിച്ചിരുന്നു.
from mangalam.com https://ift.tt/2Qi2lry
via IFTTT
No comments:
Post a Comment