വ്യാപക പരാതി; കെപിസിസിയുടെ ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

വ്യാപക പരാതി; കെപിസിസിയുടെ ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധി

ന്യൂഡൽഹി: കെ.പി.സി.സി.ജംബോ പട്ടികയ്ക്കെതിരേ വ്യാപക പരാതി ഉയർന്നതോടെ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാൻഡിന് അതൃപ്തി. പട്ടികയിൽ പ്രവർത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയർന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ സമർപ്പിച്ചിരുന്നു. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തി. എന്നാൽ ജംബോ പട്ടിക കണ്ടപാടെ സോണിയാന്ധി ഒപ്പിടാൻ വിസമ്മതിച്ചതായാണ് വിവരം. പ്രവർത്തന മികവിന് പ്രധാന്യം നൽകാതെയുള്ള ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാൻഡിന് ഇന്നലെ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നു. കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ട്. ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങൾ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിജയിച്ചിരുന്നില്ല. എന്നാലിപ്പോൾ ഹൈക്കമാൻഡിന്റെ നടപടി മുല്ലപ്പള്ളിയുടെ നിലപാടിന് കൂടുതൽ സ്വീകാര്യതയുണ്ടാക്കിയിരിക്കുകയാണ്. വിദഗ്ദ്ധ ചികിത്സക്കായി സോണിയാ ഗാന്ധി ഇന്ന് വിദേശത്തേക്ക് പോകും. മുകുൾ വാസ്നിക്കും വിദേശ സന്ദർശനത്തിന് പോകുന്നുണ്ട്. ഇതോടെ പുനഃസംഘടന വീണ്ടും നീളാനാണ് സാധ്യത. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്ന് ആറാക്കുകയും 13 വൈസ് പ്രസിഡന്റുമാർ, 42 ജനറൽ സെക്രട്ടറിമാർ, 94 സെക്രട്ടറിമാർ എന്നിവരടങ്ങുന്നതായിരുന്നു കെപിസിസിയുടെ ജംബോ പട്ടിക. Content Highlights:Sonia Gandhi refuses to sign KPCC jumbo list


from mathrubhumi.latestnews.rssfeed https://ift.tt/30K67xi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages