സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി, അനുചിത ഇടപെടല്‍ കേന്ദ്രത്തെ പ്രീതിപ്പെടുത്താന്‍: ഗവര്‍ണര്‍ക്കെതിരെ കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 18, 2020

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി, അനുചിത ഇടപെടല്‍ കേന്ദ്രത്തെ പ്രീതിപ്പെടുത്താന്‍: ഗവര്‍ണര്‍ക്കെതിരെ കോടിയേരി

തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരും-ഗവര്‍ണറും തമ്മിലുള്ള വാക്‌പോരിനിടെ ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുചിത ഇടപെടല്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രത്തില്‍ എഴുതിയ 'പോരാട്ടവഴിയിലെ കരുത്തുറ്റ സാന്നിധ്യം' എന്ന പേരില്‍ തൊഴിലാളി നേതാവായ ഇ. ബാലാനന്ദനെക്കുറിച്ചുള്ള ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനേയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതും ഭരണഘടനാനുസൃതമായ നടപടികളാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയേയും, സഗസ്ഥാന സര്‍ക്കാരിയേും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. എന്നാല്‍ അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണെന്നും ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.

[IMG]

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇതിന് കേസ് നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ട, അതേസമയം ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്രം പാസാക്കിയ പൗരത്വ നിയമം ഭരണഘടനാവിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 131-ാം വകുപ്പാണ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് ഗവര്‍ണര്‍ക്കോ, കേന്ദ്രത്തിനോ എതിരല്ല അദേഹം വ്യക്തമാക്കി.

അതേസമയം ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് സുപ്രീംകോടതിക്ക് തന്നെ ചൂണ്ടിക്കാട്ടാമല്ലോ എന്നും മന്ത്രി പറഞ്ഞു. ഇത് ഒരിക്കലും ഗവര്‍ണറെ അപമാനിക്കാനുള്ളതല്ല. അദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ആശങ്ക പരിഹരിക്കുമെന്നും, തെറ്റിദ്ധാരണ നീക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന ഗുരുതര ആരോപണവുമാണ് കഴിഞ്ഞ ഗവര്‍ണര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിന് നില്‍ക്കാതെ ഇത് നിയമപരമായ ഒരു നടപടി ക്രമം മാത്രമാണ് എന്ന വിശദീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ആശങ്ക പരിഹരിക്കുമെന്നും എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിതലത്തില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഉത്തരവിടുന്നതിനു മുമ്പ് ഗവര്‍ണറെ അറിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ബിസിനസ് ഓഫ് ഗവണ്‍മെന്റ് റൂള്‍ 34(2) ഉദ്ധരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരിട്ടോ, മന്ത്രിമാര്‍ വഴിയോ, ഉദ്യോഗസ്ഥര്‍ മൃഖേനയോ തന്നെ അറിയിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതാണെന്നും അദേഹം പറഞ്ഞിരുന്നു.



from mangalam.com https://ift.tt/3ao8M4s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages