എസ്.ഐ.യെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 28, 2020

എസ്.ഐ.യെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

പാലാ: പോളിടെക്നിക്കിൽ വിദ്യാർഥിയൂണിയൻ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തീർപ്പാക്കാൻ എത്തിയ എസ്.ഐ.യെ കൈയേറ്റം ചെയ്ത സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. സംസ്ഥാന കമ്മിറ്റിയംഗം ഏഴാച്ചേരി പയപ്പാർ തേരുന്താനത്ത് എൻ.ആർ.വിഷ്ണു (25), അരുണാപുരം കീന്തനാനിയിൽ അജയ് ജയൻ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ.യെ മർദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പാലാ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പി.കെ.മാണിക്കായിരുന്നു പരിക്കേറ്റത്. 22-ന് വൈകീട്ട് എസ്.എഫ്.ഐ.-കെ.എസ്.യു.പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പ്രിൻസിപ്പൽ പോലീസ് സഹായം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ഡ്രൈവർക്ക് ഒപ്പം കോേളജിൽ എത്തി. പ്രശ്നം പരിഹരിച്ച് വിദ്യാർഥികൾ കാമ്പസിൽനിന്ന് പിരിഞ്ഞുപോകുന്നതുവരെ പോലീസ് കോേളജിന് പുറത്ത് കാത്തിരുന്നു. ഇതിനിടയിൽ പുറത്തേക്ക് പോയ രണ്ട് വിദ്യാർഥികൾ ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോൾ കോളേജിലേക്കുള്ള റോഡിൽ എസ്.എഫ്.ഐ. പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഇവരെ പിന്തിരിപ്പിക്കാൻ എത്തിയപ്പോഴാണ് എസ്.ഐ.യെ പിടിച്ചുതള്ളുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തത്. എസ്.എഫ്.ഐ. നേതാവ് എസ്.ഐ.യെ പിടിച്ചുതള്ളുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. കേസെടുക്കാൻ പോലീസ് ആദ്യം മടികാണിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ നിർദേശം നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. Content Highlights:SFI Activists arrested


from mathrubhumi.latestnews.rssfeed https://ift.tt/2O3CBxu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages