ദൗര്‍ഭാഗ്യകരം, ദുഃഖകരം; പൗരത്വ നിയമഭേദഗതിയില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ദൗര്‍ഭാഗ്യകരം, ദുഃഖകരം; പൗരത്വ നിയമഭേദഗതിയില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല

വാഷിങ്ടൺ: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്- നാദെല്ല പറഞ്ഞു. അമേരിക്കയിലെ മാൻഹാട്ടനിൽ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റർ ഇൻ ചീഫ് ബെൻ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം. നാദെല്ലയുടെ വാക്കുകൾ ട്വിറ്ററിലൂടെ ബെൻ സ്മിത്ത്പങ്കുവെച്ചിട്ടുമുണ്ട്. Asked Microsoft CEO @satyanadella about Indias new Citizenship Act. "I think what is happening is sad... Its just bad.... I would love to see a Bangladeshi immigrant who comes to India and creates the next unicorn in India or becomes the next CEO of Infosys" cc @PranavDixit — Ben Smith (@BuzzFeedBen) January 13, 2020 ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരൻ അടുത്ത യൂണികോൺ സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ ഇൻഫോസിസിന്റെ അടുത്ത സി.ഇ.ഒ. ആകുന്നതോ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും നാദെല്ല കൂട്ടിച്ചേർത്തു. പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിലൂടെ സത്യ നാദെല്ല പ്രസ്താവന ഇറക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിർത്തി നിർവചിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും യോജിക്കുന്ന കുടിയേറ്റ നയം നടപ്പാക്കുകയും വേണം. ജനാധിപത്യ രാഷ്ട്രങ്ങളിൽ ഈ വിഷയങ്ങൾ അതത് സർക്കാരുകളും ജനങ്ങളും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. ഞാൻ രൂപപ്പെട്ടിരിക്കുന്നത് എന്റെ ഇന്ത്യൻ പാരമ്പര്യത്തിലൂടെയും സാംസ്കാരിക വൈവിധ്യമുള്ള ഇന്ത്യയിൽ വളർന്നതിലൂടെയും യു.എസിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ്. ഒരു കുടിയേറ്റക്കാരന് സ്റ്റാർട്ട് അപ്പ് തുടങ്ങാൻ സാധിക്കുന്ന അല്ലെങ്കിൽ ഇന്ത്യൻ സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും വലിയ രീതിയിൽ സഹായിക്കാനാകുന്ന ഒരു മൾട്ടി നാഷണൽ കമ്പനിയെ നയിക്കാൻ സാധിക്കുന്ന ഇന്ത്യക്കു വേണ്ടിയാണ് താൻ ആഗ്രഹിക്കുന്നതെന്നും നാദെല്ല പ്രസ്താവനയിൽ വ്യക്തമാക്കുന്നു. content highlights:microsoft ceo satya nadella on citizenship ammendment act


from mathrubhumi.latestnews.rssfeed https://ift.tt/385f6vK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages