പ്രതികളോട് പൊറുക്കണമെന്ന് ഇന്ദിര ജെയ്‌സിങ്; അത് പറയാന്‍ അവരാരെന്ന് നിര്‍ഭയയുടെ അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

പ്രതികളോട് പൊറുക്കണമെന്ന് ഇന്ദിര ജെയ്‌സിങ്; അത് പറയാന്‍ അവരാരെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ ആവശ്യം. നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. അങ്ങനെയിരിക്കുമ്പോൾ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാൻ ആശാദേവിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വധശിക്ഷക്ക് എതിരാണ് ഇന്ദിരാ ജെയ്സിങ് ട്വിറ്ററിൽ കുറിച്ചു. പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവിൽ ആശാദേവി നിരാശ പ്രകടിപ്പിച്ച വാർത്ത റീ ട്വീറ്റ് ചെയ്ത്ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്സിങിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായി നിർഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തി. അത്തരമൊരു നിർദേശം എന്റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി പറഞ്ഞു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് നിർദേശിക്കാൻ സാധിക്കുന്നത്. സുപ്രീംകോടതിയിൽ വെച്ച് നിരവധി തവണ ഞാൻ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ പോലും അവർ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് അവർ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങൾ അവസാനിക്കുന്നില്ല- ആശാ ദേവി പറഞ്ഞു. Content Highlights:Advocate Indira Jaising urges Nirbhayas mother forgive convicts-Who is I Jaising says Asha Devi


from mathrubhumi.latestnews.rssfeed https://ift.tt/2v0Mci2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages