തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയ പ്രശ്നത്തിൽ സംസ്ഥാനസർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തനാകാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് നിയമലംഘനമാണ്. നിയമവിരുദ്ധ നടപടി പിൻവലിച്ചാലേ പ്രശ്നം തീരൂവെന്നും താനായിട്ട് അത് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽച്ചെന്ന് ഗവർണർക്കു വിശദീകരണം നൽകി. വൈകീട്ട് മാധ്യമപ്രവർത്തകരെക്കണ്ട ഗവർണർ വിശദീകരണത്തിൽ താൻ തൃപ്തനല്ലെന്നു തുറന്നടിച്ചു. ''നിയമലംഘനം അനുവദിക്കില്ല. എന്നെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. ഭരണഘടനാ സംവിധാനം തകരാൻ അനുവദിക്കില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയമപരമായാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും'' -ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി എ.കെ. ബാലൻ എന്നിവരുമായി ചർച്ചചെയ്തശേഷമാണ് ചീഫ് സെക്രട്ടറി ഗവർണറെ കണ്ടത്. നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സംഘർഷം നീളാതെ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മനപ്പൂർവം സംഘർഷമുണ്ടാക്കാനല്ല ഗവർണറോട് ആലോചിക്കാതിരുന്നതെന്ന് ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ശ്രമിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോടതിയെ സമീപിച്ചത് കാര്യനിർവഹണച്ചട്ടവുമായി ബന്ധമുള്ളതല്ല. അതുകൊണ്ട് ഗവർണറുടെ അനുമതി വേണ്ട. ഭരണഘടനാപരമായ അധികാരമാണ് സംസ്ഥാനം ഉപയോഗിച്ചത്. എന്നാൽ, സർക്കാർ ചെയ്തത് നിയമവിരുദ്ധമാണെന്ന വാദം ചീഫ് സെക്രട്ടറിയോടും ഗവർണർ ആവർത്തിച്ചു. തൃപ്തികരമല്ല കോടതിയിൽ പോകുന്നതിനുമുമ്പ് എന്നെ അറിയിക്കേണ്ടത് സാങ്കേതികം മാത്രമാണെന്ന സർക്കാരിന്റെ വാദം അംഗീകരിക്കുന്നില്ല. അറിയിക്കാതെ കോടതിയിൽ പോയത് നിയമവിരുദ്ധമായതുകൊണ്ട് ഒരുതരത്തിലുള്ള വിശദീകരണവും തൃപ്തികരമല്ല. -ആരിഫ് മുഹമ്മദ് ഖാൻ ജനസംഖ്യാ രജിസ്റ്റർ പുതുക്കലുമായി സഹകരിക്കില്ല തിരുവനന്തപുരം: സെൻസസ് നടപടിയുമായി പൂർണ മായി സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ.) പുതുക്കൽ സംസ്ഥാനത്തു നടത്തില്ല. അക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനനില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭ വിലയിരുത്തി. വിസമ്മതത്തിന്3 കാരണങ്ങൾ ക്രമസമാധാനനിലയെ ബാധിക്കുമെന്ന പോലീസ് റിപ്പോർട്ട് ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) എൻ.പി.ആർ. പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് തന്നെ നടപ്പാക്കാനാകാതെവരുമെന്ന് കളക്ടർമാരുടെ റിപ്പോർട്ട് ഭേദഗതിയുടെ ഭരണഘടനാ സാധുത ആരാഞ്ഞ് സംസ്ഥാനസർക്കാർ നൽകിയ ഹർജി ഉത്തരംവേണ്ടാത്ത 2 ചോദ്യങ്ങൾ മാതാപിതാക്കളുടെ ജനനസ്ഥലം അവരുടെ ജനനത്തീയതി. സെൻസസ് നടപടിയുടെ ഭാഗമായി വ്യക്തികളിൽനിന്നു വിവരം ശേഖരിക്കാനുള്ള ഫോമിലെ ഈ രണ്ടുചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ടെന്ന് ജനങ്ങളെ അറിയിക്കും. ഇവ ഉദ്യോഗസ്ഥർ ചോദിച്ചാലും പറയേണ്ടെന്നാണ് സർക്കാർനിലപാട്. Content Highlight: No Explanation Can Satisfy Me": Kerala GovernorArif Mohammad Khan
from mathrubhumi.latestnews.rssfeed https://ift.tt/38uhqfF
via
IFTTT
No comments:
Post a Comment