ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ട്വിറ്റർ ഹാൻഡിലിലൂടെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ രൂപമാറ്റം വന്ന ഒമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നിൽക്കുന്ന ഒമർ അബ്ദുള്ളയുടേതാണ് ആ ചിത്രം. ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് വ്യക്തമല്ല. 'ഈ ഫോട്ടോയിൽ ഒമറിനെ തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും' - ഫോട്ടോയ്ക്ക് ഒപ്പം മമതയുടെ ഇങ്ങനെ ഒരു കുറിപ്പുമുണ്ട്. content highlights:bearded Omar abdulla in picture
from mathrubhumi.latestnews.rssfeed https://ift.tt/2NXmK3s
via
IFTTT
No comments:
Post a Comment