അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രതീക്ഷയാണ് മുംബൈ താരം യശസ്വി ജയ്സ്വാൾ. ലിസ്റ്റ് എ ടൂർണമെന്റായ വിജയ്ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി നേടി ഇന്ത്യൻ ക്രിക്കറ്റിനെ അമ്പരപ്പിച്ച കൗമാരപ്രതിഭ. ഓപ്പണറായ യശസ്വിയെ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ഥാനത്ത് കണ്ടാലും അദ്ഭുതപ്പെടാനില്ല. ബാറ്റിങ് മികവും സ്ഥിരതയും 18-കാരനിലുണ്ട്. ലിസ്റ്റ് എ ടൂർണമെന്റുകളിലെ 13 ഇന്നിങ്സുകളിൽ നിന്നായി 779 റൺസാണ് അടിച്ചെടുത്തത്. 70.81 ശരാശരിയിൽ. 2015-ൽ സ്കൂൾ ക്രിക്കറ്റിൽ പുറത്താകാതെ 319 റൺസ് നേടുകയും 13 വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെയാണ് യശസ്വി ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ ജയിച്ച 2018-ലെ അണ്ടർ-19 ഏഷ്യകപ്പിൽ 318 റൺസോടെ ടോപ് സ്കോററായി. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന അണ്ടർ-19 ത്രിരാഷ്ട്ര ടൂർണമെന്റിൽ ഏഴ് കളിയിൽനിന്ന് നാല്അർധ സെഞ്ചുറിയടക്കം 294 റൺസ് നേടി. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരേ 154 പന്തിൽ 203 റൺസ് നേടി. മൊത്തം 564 റൺസോടെ വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററുമായി. Content Highlights:Journey of Yashasvi Jaiswal
from mathrubhumi.latestnews.rssfeed https://ift.tt/2G1um0I
via
IFTTT
No comments:
Post a Comment