യുണൈറ്റഡ് നേഷൻസ്: 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വർഷത്തിൽ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (World Economic Situation and Prospects report ) എന്ന റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയുടെ വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നത്. ഇതിനേക്കാൾ കൂടുതലാണ് യുഎന്നിന്റെ കണക്കുകളെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞവർഷം ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 7.6 ആകുമെന്നായിരുന്നു യുഎൻ പ്രവചിച്ചിരുന്നത്. ഇതിൽ നിന്ന് വൻ മാറ്റമാണ് ജനുവരിയിലെ റിപ്പോർട്ടിലുള്ള കണക്കുകൾ പറയുന്നത്. വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽ തന്നെയാകുമെന്ന് യുഎന്നിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്റെ തലവൻ ഡോൺ ഹോളണ്ട് പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ചൈനയ്ക്കായിരിക്കും. ആറ് ശതമാനമാകും ചൈനയുടെ വളർച്ച. എന്നാൽ ഇന്ത്യയിൽ നടത്തിയിരിക്കുന്ന പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയെ വരും വർഷങ്ങളിൽ ത്വരിതപ്പെടുത്തുമെന്നും ഡോൺ ഹോളണ്ട് വ്യക്തമാക്കി. അതേസമയം ആഗോള സാമ്പത്തിക വളർച്ച 2.3 ശതമാനമായി കുറയുമെന്നാണ് യു.എൻ വിലയിരുത്തുന്നത്. ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം ആഗോള വളർച്ചയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നും യുഎന്നിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ എലിയറ്റ് ഹാരിസ് പറയുന്നു. Content Highlights:UN report projects Indias growth rate at 5.7% for 2019-20, 6.6% in next fiscal
from mathrubhumi.latestnews.rssfeed https://ift.tt/38cLNal
via
IFTTT
No comments:
Post a Comment