കാണാതായ നജീബിനെ കണ്ടെത്താനാകാത്തവരാണ് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തുന്നത്- കനയ്യകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

കാണാതായ നജീബിനെ കണ്ടെത്താനാകാത്തവരാണ് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തുന്നത്- കനയ്യകുമാര്‍

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പേരിൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയ്ക്കെതിരേനടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമർശിച്ച് മുൻ വിദ്യാർഥി നേതാവ് കനയ്യകുമാർ. ജെഎൻയു കാമ്പസിൽനിന്ന് 3,000 ഗർഭനിരോധന ഉറകൾ കണ്ടെത്താൻ സാധിച്ചവർക്ക് കാമ്പസിൽനിന്ന് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കനയ്യകുമാർ പരിഹസിച്ചു. ജെഎൻയുവിനെ നിങ്ങൾ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാൽ അത് നിങ്ങളുടെ മക്കൾക്ക് ജോലി നേടാൻ സഹായിക്കില്ല. അത്ജീവിതത്തിന് സുരക്ഷിതത്വം നൽകില്ല. അത് നിങ്ങൾക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങൾ നൽകില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാംജെഎൻയുവിൽ പ്രവേശം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, കനയ്യകുമാർ പറഞ്ഞു. ജെഎൻയു കാമ്പസിൽ നിന്ന് കാണാതായ നജീബ് എന്ന വിദ്യാർഥിയെ ഇതുവരെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ജെഎൻയുവിലെ ചവറ്റുകൊട്ടകളിൽനിന്ന് അവർ 3,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി. എങ്ങനെയാണ് ഇത്രയുമെണ്ണം അവർ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും കനയ്യകുമാർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ അംബാസിഡർ ആയിരുന്നപ്പോൾ രാജ്സ്നേഹിയായിരുന്ന ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സന്ദർശിച്ചതോടെ രാജ്യദ്രോഹിയായെന്നും കനയ്യകുമാർ പരിഹസിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക പദുകോൺ കാമ്പസ് സന്ദർശിച്ചതിനെതിരെ നടക്കുന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് കനയ്യകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. Content Highlights:found 3,000 Condoms, Not Missing JNU Student,Kanhaiya Kumar


from mathrubhumi.latestnews.rssfeed https://ift.tt/2tKC38q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages