പരിചയം വെറും ഒരാഴ്ച; മൊബൈല്‍ നമ്പര്‍ കൈമാറി അടുത്തു; സൗഹൃദം പ്രണയമായി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് 22കാരി ഒളിച്ചോടിയത് ബസ് കണ്ടക്ടറുടെ കൂടെ; ഇരുവരെയും പൊക്കി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

പരിചയം വെറും ഒരാഴ്ച; മൊബൈല്‍ നമ്പര്‍ കൈമാറി അടുത്തു; സൗഹൃദം പ്രണയമായി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് 22കാരി ഒളിച്ചോടിയത് ബസ് കണ്ടക്ടറുടെ കൂടെ; ഇരുവരെയും പൊക്കി പോലീസ്

എടക്കര: കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പ്ടിയില്‍. യുവതിയെയും ബസ് ജീവനക്കാരനായ കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്.

വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. ലിസ ജിനീഷ് കണ്ടക്ടറായ മൊണാലിസ എന്ന ബസിലാണ് യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈ മാറിയിരുന്നു.

ഇതിനിടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലിസയെയും ജിനീഷിനെയും ഇരട്ടിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്ബൂര്‍ കോടതി രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/2GtEuiT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages