കൊച്ചി: സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആറു കോടിയുടെ സ്വര്‍ണ്ണം മോഷണം പോയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ഇടനിലക്കാരായ ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 10 ന് പുലര്‍ച്ചെ നടന്ന കേസില്‍ കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ചവരാണ് പിടിയിലായിരിക്കുന്നത്.
നേരത്തേ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കവർച്ച ചെയ്ത 20 കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം ഇവരുടെ ഇടനിലയിൽ കോട്ടയത്തെ ജ്വല്ലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസില്‍ നേരത്തേ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ ഇടനിലക്കാര്‍ പിടിയിലായതോടെ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരക്കുന്നത്.
കഴിഞ്ഞ മെയ് 9 ന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലർ രൂപത്തിൽ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികൾ തട്ടിയെടുത്തത്. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കവർച്ച ആസൂത്രണം ചെയ്ത അഞ്ച് പേരെയും ആലുവ പൊലീസ് നേരെത്തെ പിടികൂടിയിരുന്നു. തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജാണ് കേസില്‍ ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ചിന്നക്കനാലിന് സമീപത്തെ വനമേഖലയില്‍ നിന്ന് ഇടുക്കി സ്വദേശികളായ രാജേഷ്, സനീഷ്, സതീഷ്, നസീബ് എന്നിവരെയും പിടികൂടിയിരുന്നു.
എറണാകുളത്തു നിന്ന് എടയാറിലെ സിആര്‍ജി മെറ്റല്‍സ് എന്ന സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സ്വര്‍ണവുമായി വന്ന വാഹനം സ്ഥാപനത്തിന്റെ ഗേറ്റില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം ആക്രമിച്ച് സ്വര്‍ണം അടങ്ങിയ പെട്ടിയുമായി കടക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവര്‍ച്ചയെന്നാണ് പ്രതികളില്‍ നിന്നും കിട്ടിയ വിവരം.
from mangalam.com https://ift.tt/2NzWCvj
via IFTTT
No comments:
Post a Comment