രാജ്യം സാമ്പത്തീക പ്രതിസന്ധിയിലൂടെ; രാഷ്ട്രീയപാര്‍ട്ടികളുടെ സമ്പത്തിന് ഒരു ഇടിവുമില്ല ; ബിജെപിയുടെ വരുമാനം ഇരട്ടിയായി 2014 കോടി, കോണ്‍ഗ്രസിന് നാലു മടങ്ങ് വര്‍ദ്ധന 918 കോടി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

രാജ്യം സാമ്പത്തീക പ്രതിസന്ധിയിലൂടെ; രാഷ്ട്രീയപാര്‍ട്ടികളുടെ സമ്പത്തിന് ഒരു ഇടിവുമില്ല ; ബിജെപിയുടെ വരുമാനം ഇരട്ടിയായി 2014 കോടി, കോണ്‍ഗ്രസിന് നാലു മടങ്ങ് വര്‍ദ്ധന 918 കോടി...!!

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ത്യയിലെ ഭരണപക്ഷത്തും പ്രതിപക്ഷത്തും നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന് ഒരു ഇടിവുമില്ല. 2018-19 സാമ്പത്തീക വര്‍ഷത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വരുമാനത്തില്‍ ഇടിവില്ലെന്ന് മാത്രമല്ല മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ വര്‍ദ്ധിക്കുകയും ചെയ്തു.

കഴിഞ്ഞ സാമ്പത്തീകവര്‍ഷം 2,410 കോടിയാണ് ബിജെപിയുടെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം രണ്ടു മടങ്ങ് കൂടി. 134 ശതമാനം വര്‍ദ്ധനയാണ് ബിജെപിയ്ക്ക് കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഉണ്ടായത്. 2017-18 ല്‍ ബിജെപിയുടെ വരുമാനം 210 കോടിയായിരുന്നു. എന്നാല്‍ 2018-19 ല്‍ തെരഞ്ഞെടുപ്പ് ബോണ്ടില്‍ നിന്നു മാത്രം ബിജെപിയ്ക്ക് കിട്ടിയത് 1450 കോടിയോളമാണ്. ഇത് തന്നെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം കൂടുതലായിരുന്നു.

കഴിഞ്ഞ സാമ്പത്തീക വര്‍ഷം ബിജെപി മൊത്തം ചെലവഴിച്ചത് 1005 കോടിയാണ്. ഇത് 2017-18 ല്‍ ചെലവഴിച്ച 758 കോടിയുടെ 32 ശതമാനം വര്‍ദ്ധനവാണ്. 2018 - 19 ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനും പൊതുകാര്യങ്ങള്‍ക്കുമായി 792.4 കോടി ചെലവാക്കി. 2017-18 ല്‍ ഇത് 567 കോടിയായിരുന്നു. മുഖ്യ എതിരാളികളായ കോണ്‍ഗ്രസും വരുമാനം ഉണ്ടാക്കുന്നതില്‍ പിന്നിലല്ല.

കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ 918 കോടിയോളം വരുമാനവുമായി കോണ്‍ഗ്രസ് തൊട്ടു പിന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച നാലു മടങ്ങ് വര്‍ദ്ധനയാണ് ഒറ്റയടിക്ക് കോണ്‍ഗ്രസിന് വരുമാനം കൂടിയത്. 199 കോടിയായിരുന്നു കോണ്‍ഗ്രസിന് 2018-19 ല്‍ വരുമാനം.

2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ചെലവഴിച്ചതാകട്ടെ 470 കോടിയും. 2017-18 ല്‍ ഇലക്ട്രല്‍ ബോണ്ടുകളില്‍ നിന്നും അഞ്ചുകോടി മാത്രം കിട്ടിയ സ്ഥാനത്ത് 2018ഫ19 ല്‍ 383 കോടി രൂപയോളം കിട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് രണ്ടു പാര്‍ട്ടികളും ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.



from mangalam.com https://ift.tt/35GV8Wg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages