ന്യൂഡല്‍ഹി: ഭാരവാഹികളുടെ ബാഹുല്യവുമായി കെപിസിസി സമര്‍പ്പിച്ച 155 പേരുടെ ജംബോ പട്ടിക ഹൈക്കമാന്റ് വെട്ടി . പകരം 45 പേരുടെ അന്തിമ പട്ടിക നല്‍കി. 10 വൈസ് പ്രസിഡന്റുമാരും 20 ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്. പട്ടിക സോണിയാഗാന്ധി കണ്ട ശേഷം അന്തിമ പ്രഖ്യാപനവും വരും. ഇന്നലെ കെപിസിസി സമര്‍പ്പിച്ച പട്ടിക ഹൈക്കമാന്റ് പൂര്‍ണ്ണമായും തള്ളുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ശൂരനാട് രാജശേഖരന്‍, പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ജോസഫ് വാഴയ്ക്കന്‍, കെ.സി. റോസക്കുട്ടി, മണ്‍വിള രാധകൃഷ്ണന്‍, ശരത്ചന്ദ്രപ്രസാദ്, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ടിഎന്‍ പ്രതാപന്‍, എപി അനില്‍കുമാര്‍, വി ഡി സതീശന്‍ എന്നിവര്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നേരത്തേ എഐസിസിയ്ക്ക് കത്ത് എഴുതുകയും ചെയ്തിരുന്നു.
നേരത്തേ ഇത്രയും ഭാരവാഹികള്‍ വേണ്ട എന്ന് നിലപാട് എടുത്ത കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശത്തെ അംഗീകരിക്കലായി പുതിയ പട്ടിക മാറി. നേരത്തേ ജംബോ പട്ടി സമര്‍പ്പിച്ചപ്പോള്‍ ഒരു ചെറിയ സംസ്ഥാനത്തിന് എന്തിനാണ് ഇത്രയും പ്രസിഡന്റുമാര്‍ എന്ന് സോണിയാഗാന്ധി ചോദിച്ചിരുന്നു. ഭാരവാഹികളുടെ എണ്ണക്കൂടുതലും വനിതാ പ്രാതിനിധ്യത്തിന്റെ കുറവും ചൂണ്ടിക്കാട്ടുകയും പട്ടികയില്‍ ഒപ്പിടാതെ മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു.
വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ചെറിയ സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടികയാണ് ആദ്യം കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത്. വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിസമ്മതിച്ചു.
പട്ടിക മുകുള്‍ വാസ്‌നിക്കിന് മുല്ലപ്പള്ളി സമര്‍പ്പിച്ചതിന് പിന്നാലെ ഹൈക്കമാന്റിന് പരാതികളുടെ പ്രളയമായിരുന്നു. ഭാരവാഹികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ബഹളം പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചല്ലെന്ന പരാതി. ഇതിന് പുറമേ ഒരാള്‍ക്ക് ഒറ്റപദവി മാനദണ്ഡം നേരത്തേ ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായി. കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പേലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നിരിക്കെ എന്തിനാണ് ഇത്രയും വര്‍ക്കിംഗ പ്രസിഡന്റുമാരെന്ന് സോണിയാഗാന്ധി ചോദിക്കുകയും ചെയ്തിരുന്നു.
വിദഗ്ദ്ധ ചികിത്സക്കായി സോണിയ വിദേശത്തേക്ക് പോകും മുമ്പ് ഇക്കാാര്യത്തില്‍ തീരുമാനം ഉണ്ടാക്കാനായിരുന്നു കെപിസിസി ഭാരവാഹികള്‍ ഉദ്ദേശിച്ചിരുന്നത്. . ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നുമില്ല. പട്ടികയ്ക്ക് എതിരേ കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം പരാതി നല്‍കിയിരുന്നു.
from mangalam.com https://ift.tt/36mQNIr
via IFTTT
No comments:
Post a Comment