ആനയുടെ കുത്തേറ്റ്‌ മരിച്ചാൽ 10 ലക്ഷം; കടന്നൽ കുത്തിയിട്ടെങ്കിൽ ഒന്നുമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

ആനയുടെ കുത്തേറ്റ്‌ മരിച്ചാൽ 10 ലക്ഷം; കടന്നൽ കുത്തിയിട്ടെങ്കിൽ ഒന്നുമില്ല

: കാട്ടുപോത്തോ ആനയോ പന്നിയോ കുത്തി മനുഷ്യൻ മരിച്ചാൽ ആശ്രിതർക്ക് വനംവന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനൽകും. നാട്ടിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ചാൽപ്പോലും വനംവകുപ്പിൽനിന്ന് രണ്ടു ലക്ഷംലഭിക്കും. എന്നാൽ മരിക്കുന്നത് തേനീച്ചയോ കടന്നലോ കുത്തിയാണെങ്കിൽ നഷ്ടപരിഹാരമായി നയാപ്പൈസ കിട്ടില്ല! വന്യജീവി ആക്രമണത്തിനിരയായവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് 1980-ൽ നിലവിൽവന്ന നിയമത്തിൽ തേനീച്ചയും കടന്നലും വന്യജീവികളിൽ ഉൾപ്പെടില്ലെന്നു പറഞ്ഞതാണ് ഒട്ടേറെപ്പേർക്ക് സഹായമില്ലാതാവാനുള്ള 'സാങ്കേതിക'കാരണം. നാട്ടിലുംകാട്ടിലും കാണുന്ന ഒട്ടുമിക്ക ജീവികളും വന്യജീവിപ്പട്ടികയിൽ വരുമ്പോൾ ഏറെ മരണങ്ങൾക്ക് കാരണമായ കടന്നലുംതേനീച്ചയും അതിലില്ല. അജ്ഞത പ്രശ്നം, നടപടിക്രമങ്ങളും നാട്ടിലെ വീട്ടിനകത്തുവെച്ചായാൽപ്പോലും പാമ്പുകടിച്ചുള്ള മരണത്തിന് രണ്ടുലക്ഷംരൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലർക്കുമറിയില്ല. 2018 ഏപ്രിൽ അഞ്ചിന് ഇറങ്ങിയ ഉത്തരവനുസരിച്ചാണ് വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം പത്തുലക്ഷമാക്കിയത്. സ്ഥിരമായ അവശത സംഭവിക്കുന്നവർക്ക് രണ്ടുലക്ഷം ലഭിക്കും. വാസസ്ഥലം, കൃഷി, കന്നുകാലികൾ എന്നിവയുടെ നഷ്ടത്തിന് ഒരുലക്ഷമാണ് ഇപ്പോൾ നഷ്ടപരിഹാരം. പരിക്കേറ്റവർക്കും ഒരുലക്ഷംവരെ സഹായം ലഭിക്കാം. പട്ടികവർഗവിഭാഗങ്ങൾക്ക് മുഴുവൻ ചികിത്സച്ചെലവും സൗജന്യമാണ്. അക്ഷയകേന്ദ്രങ്ങൾവഴി ഓൺലൈനായി റെയ്ഞ്ച് ഓഫീസർക്കാണ് നഷ്ടപരിഹാരങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. 2018-ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണത്തിൽ ഒരാൾ മരിച്ചാൽ റെയ്ഞ്ച് ഓഫീസറുടെ റിപ്പോർട്ട്കിട്ടി 15 ദിവസത്തിനകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അന്വേഷണംനടത്തണം. വില്ലേജ് ഓഫീസറിൽനിന്ന് ബന്ധുത്വ സർട്ടിഫിക്കറ്റ്വാങ്ങി നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം അനന്തരാവകാശിക്ക് നൽകണം. ബാക്കി തുക അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഏഴ് ദിവസത്തിനകം നൽകണം- നഷ്ടപരിഹാരത്തിന് കാലതാമസം വരുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഇങ്ങനെ കർശന ഉപാധികൾവെച്ചത്. ഇതിനിടയിൽ ഉടമസ്ഥർ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന നാട്ടാനയെപ്പോലും വന്യജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായപ്പോൾ തിരുത്തി. അപ്പോഴും തേനീച്ചയെയും കടന്നലിനെയും 'പടിക്കുപുറത്തുതന്നെ' നിർത്തി. നടപടിയുണ്ടാവും ചട്ടം ഭേദഗതിചെയ്യുന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഇതിപ്പോൾ നിയമവകുപ്പിലേക്ക് അയച്ചിരിക്കുകയാണ്. വൈകാതെ തീരുമാനമുണ്ടാവും -കെ.രാജു, വനം-വന്യജീവി വകുപ്പുമന്ത്രി Content Highlights:10 lakh rupees compensation for if death on elephants attack, but no compensation for if its bee


from mathrubhumi.latestnews.rssfeed https://ift.tt/2NtnI7g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages