കോട്ടയില്‍ ശിശുമരണം തുടരുന്നു; ഒരു മാസത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 100 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

കോട്ടയില്‍ ശിശുമരണം തുടരുന്നു; ഒരു മാസത്തിനിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 100 കടന്നു

ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒമ്പത് കുഞ്ഞുങ്ങൾകൂടി മരിച്ചതോടെ ശിശുമരണങ്ങളുടെ എണ്ണം100 കടന്നു. കോട്ടയിലെ ജെ.കെ.ലോൺ ആശുപത്രിയിലാണ് ഡിസംബറിൽ മാത്രം 100 ശിശുമരണങ്ങൾ നടന്നത്. രാജസ്ഥാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ഡിസംബർ 23-24 ദിവസങ്ങളിൽ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തി. ഡിസംബർ 30-ന് നാല് കുട്ടികളും 31-ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്നപ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു. 2014-ൽ 11,98 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോൾ 2019-ൽ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. Content Highlights:Infant deaths in Rajasthan's Kota rises to 100


from mathrubhumi.latestnews.rssfeed https://ift.tt/39wexMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages