മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശി വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈയ്ക്കടുത്ത് ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്ലീമ റോബിയുളി എന്നയുവതിയ്ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും തസ്ലീമ അവകാശപ്പെട്ടെങ്കിലും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. അവരുടെ കൈവശമുള്ള ആധാര്‍ ഒരു പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷവിധിച്ചത്.
ഇത്തരത്തിലുള്ള കേസുകളില്‍ താന്‍ വിദേശിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും കോടതി വിലയിരുത്തി. ആധാറോ പാന്‍കാര്‍ഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ഏതാണെന്ന് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
ശിക്ഷാകാലാവധി അവസാനിച്ചാല്‍ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീയെന്ന് കണക്കാക്കി ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ അതൊരു തെറ്റായ കീഴ്‌വഴക്കത്തിന് കാരണമാകുമെന്നും കോടതി വിലയിരുത്തും.
from mangalam.com https://ift.tt/2PMcElZ
via IFTTT
No comments:
Post a Comment