മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി.നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന മുൻമന്ത്രി പങ്കജ മുണ്ടെ, പിതാവ് ഗോപിനാഥ് മുണ്ടെയുടെ പിറന്നാൾദിനത്തിൽ റാലി സംഘടിപ്പിച്ച് കരുത്തുകാട്ടി. പാർട്ടിവിടാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാർട്ടിയിൽ തുടരണമോയെന്നകാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും പങ്കജ പറഞ്ഞു. താൻ ബി.ജെ.പി.യുടെ കോർകമ്മിറ്റിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തെങ്കിലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വിട്ടുനിന്നു. പാർട്ടിനേതൃത്വത്തിനെതിരേ രംഗത്തുവന്ന മറ്റൊരു പ്രമുഖ പിന്നാക്കവർഗ നേതാവ് ഏക്നാഥ് ഖഡ്സേയും റാലിയിൽ പങ്കെടുത്തു. മറാത്ത്വാഡ ബീഡ് ജില്ലയിലെ പർളിയിലായിരുന്നു റാലി. ജനുവരിയിൽ സംസ്ഥാനപര്യടനം നടത്തുമെന്ന് പങ്കജ റാലിയിൽ പ്രഖ്യാപിച്ചു. മറാത്ത്വാഡയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജനുവരി 27-ന് ധർണ സംഘടിപ്പിക്കുമെന്നും പങ്കജ മുണ്ടെ അറിയിച്ചു. മഹാരാഷ്ട്ര നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പർളി മണ്ഡലത്തിൽ പിതൃസഹോദരപുത്രനായ ധനഞ്ജയ മുണ്ടെയോട് തോറ്റതിനെത്തുടർന്ന് പാർട്ടിനേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയാണ് പങ്കജ. പരാജയപ്പെടുത്താനായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കൂട്ടരും പ്രവർത്തിച്ചിരുന്നതായി അവർ ഒരു മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. താൻ ബി.ജെ.പി.യിൽ പ്രവർത്തിച്ചിട്ടും എതിർപാർട്ടിയിൽപ്പെട്ട തന്റെ ബന്ധുവിനാണ് സർക്കാരിൽനിന്ന് പിന്തുണ ലഭിച്ചത്. തന്നെ ഒതുക്കനാണ് ബന്ധുവിനെ സഹായിച്ചത്. അത് അദ്ദേഹത്തിന് ഗുണമാവുകയുംചെയ്തു -അവർ കുറ്റപ്പെടുത്തി. മകൾ രോഹിണി ഖഡ്സെ ജൽഗാവിലെ മുക്തായി നഗർ മണ്ഡലത്തിൽ തോറ്റതിനുപിന്നിൽ ഫഡ്നവിസും കൂട്ടരുമാണെന്ന് ഏക്നാഥ് ഖഡ്സെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. Content Highlights:Maharashtra Pankaja Munde
from mathrubhumi.latestnews.rssfeed https://ift.tt/35hBzo7
via
IFTTT
No comments:
Post a Comment