സൗദിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

സൗദിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍

ദമാം: രണ്ട് ഭികരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ ദമാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് പിടികിട്ടാപ്പുള്ളികളായ രണ്ട് ഭികരരെ കൊന്നത്.

അതേസമയം, കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദമാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ സുരക്ഷാ വിഭാഗത്തിന്റെ ഓപറേഷനിലാണ് കൊല്ലപ്പെട്ടത്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും പിടികൂടാനായി സ്ഥലത്തേത്തുകയും ചെയ്തു. ഇതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. സുരക്ഷാ വിഭാഗം തിരിച്ചു വെടിവച്ചതോടെയാണ് ഇവര്‍ മരിച്ചത്.



from mangalam.com https://ift.tt/2Qd5iYY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages