പി.എസ്.എൽ.വി. അമ്പതാം കുതിപ്പ് ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

പി.എസ്.എൽ.വി. അമ്പതാം കുതിപ്പ് ഇന്ന്

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി. ബുധനാഴ്ച 50-ാം കുതിപ്പ് നടത്തും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആർ.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പി.എസ്.എൽ.വി.യുടെ ക്യു.എൽ. പതിപ്പ് ഭ്രമണപഥത്തിലേക്കുയരുക. എസ്.ആർ. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടർ. അഞ്ചുവർഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആർ.-1. കൃഷി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ഭൗമോപരിതലത്തിൽനിന്ന് 576 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാൻ, ഇറ്റലി, ഇസ്രായേൽ രാജ്യങ്ങളുടെ ഒാരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പി.എസ്.എൽ.വി. വഹിക്കും. 21 മിനിറ്റും 19.5 സെക്കൻഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. പിഴച്ചത് രണ്ടുതവണ മാത്രം * 49 ദൗത്യങ്ങൾക്കിടെ പി.എസ്.എൽ.വി.ക്കു പിഴച്ചത് രണ്ടുതവണ മാത്രം. 1. 1993 സെപ്റ്റംബർ 20-നു പുലർച്ചെ 5.12-നു നടന്ന കന്നി വിക്ഷേപണം. 2. 2017 ഓഗസ്റ്റ് 31-നു പുലർച്ചെ നടന്ന ഐ.ആർ.എൻ.എസ്.എസ്.-1 എച്ച് വിക്ഷേപണം. * വിേക്ഷപണ സ്ഥലം: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറ. * സമയം: ഉച്ചയ്ക്കുശേഷം 3.25-ന്. * ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നുള്ള 75-ാമത് വിക്ഷേപണം. * ഒന്നാം വിക്ഷേപണത്തറയിൽനിന്നുള്ള 37-ാമത് വിക്ഷേപണം. * ഇക്കൊല്ലത്തെ ആറാം വിക്ഷേപണം. * വിക്ഷേപണവാഹനം: പി.എസ്.എൽ.വി.- ക്യു.എൽ. വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ * റിസാറ്റ്-2 ബി.ആർ.-1 (ഇന്ത്യ) * ക്യു.പി.എസ്.-എസ്.എ.ആർ. (ജപ്പാൻ) * ടൈവാക്ക്-0092 (ഇറ്റലി) * ടൈവാക്ക്-0129 (യു.എസ്.എ.) * ഡച്ചിഫാറ്റ്-3 (ഇസ്രയേൽ) * ലെമർ (യു.എസ്.എ.) * 1 ഹോപ്സാറ്റ് (യു.എസ്.എ.) Content Highlights:PSLVs 50th launch today


from mathrubhumi.latestnews.rssfeed https://ift.tt/2RDumLe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages