സൂര്യഗ്രഹണം തുടങ്ങി, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണരുത് ; ഗ്രഹണ കണ്ണടകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വിദഗ്ദ്ധര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

സൂര്യഗ്രഹണം തുടങ്ങി, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണരുത് ; ഗ്രഹണ കണ്ണടകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വിദഗ്ദ്ധര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാനത്തേതും നൂറ്റാണ്ടിലെ രണ്ടാമത്തേതുമായ സൂര്യഗ്രഹണം തുടങ്ങി. രാവിലെ എട്ടുമണിയോടെ തുടങ്ങിയ ഗ്രഹണം ഉച്ചവരെ നീളും. വലയ സൂര്യഗ്രഹണം 11.30 വരെ വലയസൂര്യഗ്രഹണം ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്നാണ് ശാത്രവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണമായും ദൃശ്യമാകും. മറ്റിടങ്ങളില്‍ ഭാഗികമായിട്ടായിരിക്കും കാണുക.

സൂര്യഗ്രഹണം കാണുന്നതിനായി സ്‌കൂളുകളിലും മറ്റും വില്‍പ്പനയ്ക്കും മറ്റുമായി എത്തിച്ചിരുന്ന കണ്ണട സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും പറഞ്ഞു. സൂര്യനെ നേരെ നോക്കുക, കണ്ണാടിയില്‍ പ്രതിഫലിപ്പിച്ച് കാണുക തുടങ്ങിയ കൃത്രിമമാര്‍ഗ്ഗങളെല്ലാം കണ്ണിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണ് നടക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമേ വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ദൃശ്യമാകും. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് ഒരു 1.30 വരെ നീണ്ടു നില്‍ക്കും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നാലു മണിക്കൂര്‍ അടച്ചിടും. ഉത്തര കേരളത്തില്‍ പൂര്‍ണ്ണമായും ദൃശ്യമാകുമ്പോള്‍ ദക്ഷിണ കേരളത്തില്‍ ഭാഗികമായേ ദൃശ്യമാകൂ. കണ്ണുര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മധുര, ഊട്ടി, തിരുച്ചി, ചെന്നൈ, ബാംഗ്‌ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. ചന്ദ്രന്‍ പൂര്‍ണ്ണമായും വലയം ചെയ്യുക 10.47 നാണ്.

ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ സൂര്യഗ്രഹണമാണ് ഇത്. ഈ നൂറ്റാണ്ടിലെ രണ്ടാമത്തേതും. അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം രണ്ടു മിനിറ്റ് 15 സെക്കന്‍ഡ് നീണ്ടു നില്‍ക്കും. ചന്ദ്രന്‍ പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കുന്നു എന്നതാണ് ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത. സൂര്യഗ്രഹണം ദൃശ്യമാകുന്ന, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ വലിയ തിരക്കാണ്. കേരളത്തില്‍ ഏറ്റവും നന്നായി കാണാനാകുക വയനാട്ടിലാണ്. കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂരാണ് ഏറ്റവും നന്നായി കാണാനാകുന്ന ഇടം.



from mangalam.com https://ift.tt/2Q08qJ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages