തിരുവനന്തപുരം: ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പൗരത്വഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും. രാജ്യത്താദ്യമായിട്ടാണ് പൗരത്വ നിയമഭേദഗതിക്കെതിരേ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം പത്തുവര്‍ഷം കൂടി നീട്ടാനുള്ള പ്രമേയം പാസ്സാക്കാന്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയെ ഒഴിവാക്കിയതിന് എതിരേയുള്ള പ്രമേയമാണ് മറ്റൊരു ചര്‍ച്ച.
സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന് യുഡിഎഫിന്റെ ആവശ്യം അംഗീകരിച്ചേക്കില്ല. പൗരത്വ ഭേദഗതിക്കെതിരേ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം പ്രമേയം പാസ്സാക്കാനുള്ള തീരുമാനത്തിനെതിരേ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും പൗരത്വ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കുന്നതു ഭരണഘടനാവിരുദ്ധമാകുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയില്‍ പ്രമേയം കൊണ്ടു വരുന്നത്. നേരത്തേ പൗരത്വഭേദഗതി ബില്ലില്‍ കേന്ദ്രവിജ്ഞാപനം ഇറക്കുന്നത് തടയണം എന്നാവശ്യപ്പെടണമെന്ന കാണിച്ച് പ്രതിപക്ഷ നേതാവും വിഡി സതീശന്‍ എംഎല്‍എ യും സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പ്രായോഗികം ആണോ എന്ന കാര്യത്തില്‍ നിയമമന്ത്രി എ കെ ബാലന്‍ സംശയംപ്രകടിപ്പിച്ചു. ഈ വിഷയം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്‍ സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും സഭ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്.
from mangalam.com https://ift.tt/35brIzs
via IFTTT
No comments:
Post a Comment