ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യകേന്ദ്രത്തിലെ ഏഴുപേർ രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യകേന്ദ്രത്തിലെ ഏഴുപേർ രക്ഷപ്പെട്ടു

തൃശ്ശൂർ: നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഏഴുപേർ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചും നഴ്സുമാരെ പൂട്ടിയിട്ടും രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. രക്ഷപ്പെട്ടവരിൽ ആറുപേർ തടവുകാരും ഒരാൾ രോഗിയുമാണ്. തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു (കണ്ണൻ), വിപിൻ, ജിനീഷ് എന്നീ പ്രതികളും രാഹുൽ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. വിപിൻ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളാണ്. പാലക്കാട് വണ്ടാഴി സ്വദേശിയാണ്. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശിയായ വിജയൻ കൊടുംകുറ്റവാളിയുടെ പട്ടികയിലുള്ളയാളാണ്. തൃശ്ശൂർ സി.ജെ.എം. കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചതാണ് രാഹുലിനെ. കേന്ദ്രത്തിലെ തടവുകാരുടെ സെല്ലിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പോലീസുകാരൻ രഞ്ജിത്തിനെ മർദിച്ചവശനാക്കി സ്വർണമാല കവർന്നു. മൊബൈൽ ഫോൺ തകർത്തു. നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ടാണ് സംഘം രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ പുറത്തിറക്കിയ സമയത്താണ് സംഭവം. ജീവനക്കാരിൽനിന്ന് താക്കോലെടുത്ത് പൂട്ടു തുറന്ന സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു. വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. content highlights:7 escaped from mental hospital Thrissur


from mathrubhumi.latestnews.rssfeed https://ift.tt/35yrFyK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages