സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരേ ഡി.ജി.പി.ക്ക് പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 13, 2019

സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരേ ഡി.ജി.പി.ക്ക് പരാതി

കൊച്ചി: എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ‘പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച്’ എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം. നേതാവും എം.പി.യുമായ അസദുദ്ദീൻ ഒവൈസിയുടെ ചിത്രവുമായി ചേർത്ത്‌ സോണിയ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീർത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്ന്‌ ചൂണ്ടിക്കാട്ടി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/38C9ABL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages