സൂര്യഗ്രഹണവും മുട്ടയും തമ്മില്‍ എന്ത് ബന്ധം?; പഴയ കഥ ഈ പ്രാവശ്യം ശ്‌സ്ത്രജ്ഞര്‍ ഒന്ന് പരീക്ഷിച്ചു; ഒടുവില്‍ സംഭവിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

സൂര്യഗ്രഹണവും മുട്ടയും തമ്മില്‍ എന്ത് ബന്ധം?; പഴയ കഥ ഈ പ്രാവശ്യം ശ്‌സ്ത്രജ്ഞര്‍ ഒന്ന് പരീക്ഷിച്ചു; ഒടുവില്‍ സംഭവിച്ചത്

ക്വാലലംപുര്‍ : നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രഹണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നിരവധി അന്ധവിശ്വാസങ്ങളും ശാസ്ത്രീയമായ കാര്യങ്ങളുമാണ് സൂര്യഗ്രഹണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. കഴിഞ്ഞ സൂര്യഗ്രഹണത്തില്‍ പുറത്തിറങ്ങാന്‍ മടിച്ച പലരും ഈ സൂര്യഗ്രഹണം ആഘോഷമാക്കുകയും ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ചിലരൊക്കെ ഗ്രഹണസമയത്ത് മറ്റൊരു പരീക്ഷണമാണ് നടത്തിയത്. ഗ്രഹണ സമയത്ത് മുട്ട കുത്തനെ നിറുത്താന്‍ പറ്റുമോ എന്ന പരീക്ഷണമാണ് ഇവര്‍ നടത്തിയത്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കുമെന്നും അപ്പോള്‍ മുട്ട കുത്തിനിറുത്താന്‍ പറ്റുമെന്നും പണ്ടു മുതലേ പ്രചരിക്കുന്ന ഒരു വസ്തുതയാണ്. മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ആളുകള്‍ നടപ്പാതയിലും റോഡിലും മുട്ടകള്‍ കുത്തനെ നിറുത്തി പരീക്ഷണം നടത്തുകയും ചെയ്തു.

ഗ്രഹണസമയത്ത് ഒരു മുട്ടയ്ക്ക് താഴെ വീഴാതെ നില്‍ക്കാനാകുമെന്ന് പഠനം തെളിയിക്കുന്നുണ്ടെന്ന് പറയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയില്‍ നിന്ന് തുല്യദൂരത്ത് നില്‍ക്കുന്നതിനാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ തോത് തുല്യമായിരിക്കുമെന്നും, അതുകൊണ്ട് തന്നെ മുട്ട വീഴാനുള്ള സാദ്ധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവര്‍ പരീക്ഷണം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2QrMJAG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages