മീന്‍ വില്‍പ്പനക്കാരനെ കടാക്ഷിച്ചിരിക്കുകയാണ് ഭാഗ്യ ദേവത. മീന്‍ കൊടുത്ത് പണത്തിന് പകരം കൈപ്പറ്റിയ ലോട്ടറിക്ക് 65 ലക്ഷം ഒന്നാം സമ്മാനമാണ് അടിച്ചത്. ചാഴൂര്‍ ചേറ്റക്കുളം കാട്ടുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ചന്ദ്രബോസിനെയാണ് കേരള ലോട്ടറിയുടെ ഭാഗ്യ ദേവത കടാക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഡബ്ല്യു എഫ് 973102 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ചന്ദ്രബോസ് പത്ത് വര്‍ഷത്തിലധികമായി സൈക്കിളില്‍ മീന്‍ വില്‍ക്കുകയാണ്. പുത്തന്‍പീടിക സ്വദേശിയായ ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ജോസിന്റെ വീട്ടില്‍ മീന്‍ നല്‍കിയ ശേഷം സെന്ററിലെ കടയില്‍ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ലോട്ടറി ഫലം വന്നപ്പോള്‍ താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് മനസ്സിലായെങ്കിലും ആര്‍ക്കാണ് ലഭിച്ചതെന്നു ജോസിന് വ്യക്തമായില്ല. ഇന്നലെ രാവിലെ മീന്‍ വില്‍പനയ്ക്കിടയില്‍ ലോട്ടറി ഫലം നോക്കാന്‍ ജോസിന്റെ കടയിലെത്തി ചന്ദ്രബോസ് ടിക്കറ്റുകള്‍ നല്‍കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
തുടര്‍ന്ന് അദ്ദേഹം ടിക്കറ്റ് കടയില്‍ സൂക്ഷിക്കാന്‍ എല്‍പിച്ച ശേഷം ബാക്കിയുള്ള മീന്‍ വില്‍ക്കാന്‍ പോയി. ലോട്ടറിയടിച്ച വിവരം ആരോടും പറഞ്ഞിരുന്നുമില്ല. വില്‍പനയ്ക്ക് ശേഷം മടങ്ങി വന്നു പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയിലേല്‍പ്പിക്കുകയായിരുന്നു. ഒന്നാം സമ്മാനം ചന്ദ്രബോസിനു ലഭിക്കുന്നത് ആദ്യമായാണ്. അമ്മയോടൊപ്പം തറവാട്ടിലാണ് ചന്ദ്രബോസ് താമസിക്കുന്നത്.
from mangalam.com https://ift.tt/34XlAL0
via IFTTT
No comments:
Post a Comment