ഹിതപരിശോധന: മമതയുടെ പ്രസ്താവന വിവാദത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

ഹിതപരിശോധന: മമതയുടെ പ്രസ്താവന വിവാദത്തിൽ

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി. “ഭൂരിപക്ഷമുണ്ടെന്നുകരുതി എന്തും ചെയ്യാമെന്ന് ബി.ജെ.പി. ധരിക്കരുത്. ധൈര്യമുണ്ടെങ്കിൽ ഹിതപരിശോധനയ്ക്ക് ബി.ജെ.പി. തയ്യാറാകണം. തോറ്റാൽ ഭരണത്തിൽനിന്ന് താഴെയിറങ്ങണം” -എന്നാണ് വ്യാഴാഴ്ച മമത വെല്ലുവിളിച്ചത്. രാജ്യത്തെ 130 കോടി ജനങ്ങളെയും അവരുടെ പിന്തുണയെയും അപമാനിക്കലാണ് മമതയുടെ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. “മമത മാപ്പുപറയണം. ഹിതപരിശോധനയെക്കുറിച്ചുള്ള പരാമർശം ഞെട്ടിക്കുന്നതാണ്. ഹിതപരിശോധനയ്ക്ക് മേൽനോട്ടം നടത്താൻ ഐക്യരാഷ്ട്രസഭയ്ക്ക് എന്താണ് അധികാരം” -അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മമതയ്ക്കെതിരേ രംഗത്തെത്തി. “ഇന്ത്യൻ പാർലമെന്റിനെ അവഹേളിക്കുന്നതാണ് മമതയുടെ പ്രസ്താവന. ജനാധിപത്യബോധമുള്ള ആരും അവരുടെ പ്രസ്താവനയെ പിന്തുണയ്ക്കില്ല” -സ്മൃതി പറഞ്ഞു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും മമതയെ വിമർശിച്ചു. വിവാദമായതോടെ പ്രസ്താവനയിൽനിന്ന് മമത പിന്നാക്കംപോയി. ഹിതപരിശോധനയല്ല അഭിപ്രായസർവേയാണ് താനുദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച മമത പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോട് തനിക്ക് ബഹുമാനമുണ്ടെന്നും അവർ വ്യക്തമാക്കി. ഒരാളുടെയും പൗരത്വം നഷ്ടമാവില്ല പൗരത്വപ്പട്ടികയിൽനിന്ന് ഒരു ഇന്ത്യക്കാരൻപോലും പുറത്താകില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. “ചില ആളുകൾ പൗരത്വനയത്തെക്കുറിച്ചും പൗരത്വപ്പട്ടികയെക്കുറിച്ചും ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അവർ അനധികൃത കുടിയേറ്റത്തെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് ഒരു രാജ്യവും അനധികൃതകുടിയേറ്റം അനുവദിക്കില്ല. ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കപ്പെട്ട മൂന്നുരാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യ പൗരത്വം നൽകുന്നത്. അവർ ഇന്ത്യക്കാർതന്നെയാണ്. ഈ രാജ്യങ്ങളിൽ കാലങ്ങളായി മതവിവേചനം നേരിടുന്നവർക്കാണ് പൗരത്വം നൽകുന്നത്” -മന്ത്രി പറഞ്ഞു. 2003-ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് പൗരത്വനിയമം കൊണ്ടുവരുന്നത്. 2004-ലും 2005-ലും യു.പി.എ. സർക്കാർതന്നെ ഈ നിയമത്തിന്റെ കാലാവധി നീട്ടി. ഈ സമയത്തൊന്നും എതിർപ്പുണ്ടായിരുന്നില്ല. പൗരത്വപ്പട്ടിക നടപ്പാക്കുമ്പോൾ ആശയക്കുഴപ്പങ്ങൾക്കിടമില്ല. എല്ലാവർക്കും ആധാർ കാർഡുണ്ട്. ഒരു ഇന്ത്യക്കാരനും ഒഴിവാക്കപ്പെടില്ല -മന്ത്രി ജാവഡേക്കർ വ്യക്തമാക്കി. ചിലർ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയും അഭിപ്രായപ്പെട്ടു. Content Highlights:Mamatas Referendum statement in controversy


from mathrubhumi.latestnews.rssfeed https://ift.tt/2rYEjbR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages