അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ചു നടത്തുമായിരുന്നു ; രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസ് : ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ചു നടത്തുമായിരുന്നു ; രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസ് : ഗവര്‍ണര്‍

തിരുവനന്തപുരം: അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ച് നടത്തുമായിരുന്നെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് ഗാന്ധിയും നെഹ്രുവും കൊടുത്ത വാക്കാണെന്നും കോണ്‍ഗ്രസ് സമ്മതം മൂളിയത് കൊണ്ടാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നെങ്കില്‍ നിയമം ഉടനടി നടപ്പാക്കണമെന്ന നിലപാട് എടുത്തേനെ. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ബില്‍ ബലം പ്രയോഗിച്ച നടത്തണമെന്ന സര്‍ക്കാരിനെ ഉപദേശിക്കാന്‍ താനില്ല. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ അത് പിന്നെ നിയമമാണ്. അതുകൊണ്ടു തന്നെ പൗരത്വഭേദഗതി ബില്‍ രാജ്യത്തെ നിയമമായി എന്നതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാകില്ല.

സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അത് എന്റെ വിഷയമല്ലെന്നും പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ വിവാദത്തില്‍ ഇര്‍ഫാന്‍ ഹബീബാണ് ആദ്യം രാഷ്ട്രീയ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുഖത്ത് നോക്കിയാണ് ഇര്‍ഫാന്‍ ഹബീബ് ഇക്കാര്യം ചോദിച്ചത്. അതുകൊണ്ട് മറുപടി പറയേണ്ട ബാദ്ധ്യത തനിക്കുണ്ടായിരുന്നു. ചോദ്യമുണ്ടായാല്‍ ഉത്തരവും ഉണ്ടാകും. മൗനമായി ഇരിക്കാനാകില്ല.

ഹബീബിന്റെ പേര് കാര്യപരിപാടിയില്‍ ഇല്ലായിരുന്നു. പേരില്ലാത്ത പരിപാടിയിലാണ് ഇര്‍ഫാന്‍ ഹബീബ് ഇടപെട്ട് സംസാരിച്ചത്. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ ഈ പണി കളഞ്ഞിട്ട് വീട്ടില്‍ പോയാല്‍ മതി. നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായി ഇരിക്കാനാകില്ലെന്നും പറഞ്ഞു.



from mangalam.com https://ift.tt/363Zhol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages