ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിെട അറസ്റ്റിലായവരുശട വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാ്ധിയെ വഴിയില്‍ വെച്ച് പോലീസ് തടഞ്ഞത് വിവാദമായിരുന്നു. കാറിലെത്തിയ പ്രിയങ്കയെ യുപി പോലീസ് തടഞ്ഞതോടെ സ്‌കൂട്ടറില്‍ കയറിയും നടന്നുമാണ് പ്രിയങ്ക ഗാന്ധി ലക്ഷ്യത്തിലെത്തിയത്. വഴി തടയുന്നതിനിടെ തന്നെ യുപി പോലീസ് കയ്യേറ്റം ചെയ്‌തെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് യുപി പോലീസ്.
പ്രിയങ്ക ഗാന്ധിയെ മര്‍ദ്ദിച്ചെന്ന ആരോപണം ശരിയല്ല. എന്നാല്‍ കഴുത്തില്‍ പിടിച്ച് ബലമായി തള്ളി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് പൂര്‍ണമായി തെറ്റാണ്.ഏറ്റവും ആത്മാറ;്ഥതയോടെയാണ് താന്‍ തന്റെ ചുമതല നിര്‍വഹിച്ചതെന്നും മോഡേണ്‍ കണ്‍ട്രോള്‍ റൂമിലെ സര്‍ക്കിള്‍ ഓഫീസര്‍ അര്‍ച്ചന സിങ്ങ് വ്യക്തമാക്കുന്നു.
പിന്നാലെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി യുപി സര്‍ക്കാര്‍ വക്താവും രംഗത്തെത്തി. വനിതാ പോലീസ് ഓഫീസറെ രാഷ്ട്രീയക്കളിക്കുവേണ്ടി പ്രിയങ്ക ഗാന്ധി ബലിയടാക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് ശലഭ് മണി ത്രിപദി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തെറ്റായ ആരോപണങ്ങള്‍ അവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും ത്രിപദി കൂട്ടിച്ചേര്‍ത്തു.
കാറില്‍ വരുന്നതിനിടെയാണ് ലക്‌നൗ പോലീസ് പ്രിയങ്കയെ വഴിയില്‍ തടഞ്ഞത്. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രിയങ്കയെ തടഞ്ഞത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി എത്തിയാണ് പ്രിയങ്ക അറസ്റ്റിലായവരുടെ വീടുകളില്‍ എത്തിയത്.
എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ലെന്നും, തന്നെ തടയാന്‍ ഒരു കാരണവുമില്ലെന്നും, തന്നെ പോലീസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. പിന്നാലെ പ്രിയങ്ക ഗാന്ധി കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറി ദാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തുന്നത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍. ദാരാപുരി ജയിലാണുള്ളത്. ക്യാന്‍സര്‍ രോഗബാധിതനാണ് ദാരാപുരി. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദര്‍ശിച്ചു.
from mangalam.com https://ift.tt/2tVUjvz
via IFTTT
No comments:
Post a Comment