ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍, പോലീസ് നടപടി പുലര്‍ച്ചെ മൂന്ന് മണിയോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍, പോലീസ് നടപടി പുലര്‍ച്ചെ മൂന്ന് മണിയോടെ

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചു. പ്രതിഷേധത്തിനിടെ പോലീസ് ആസാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഡല്‍ഹി ജുമാ മസ്ജിദില്‍ അഭയം തേടിയിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ ഇന്ന് പുരലര്‍ച്ചെ മൂന്നരയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ പകല്‍ മുതല്‍ ഡല്‍ഹി പോലീസ് ശ്രമം നടത്തി വരികയായിരുന്നു. അറസ്റ്റിന് മുമ്പായി മസ്ജിദിന് മുമ്പില്‍ നിന്നും പോലീസ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചിരുന്നു. ഇന്നലെ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. മോദിയും അമിത്ഷായും അധികാരം നുണഞ്ഞിരിക്കരുത്. രാജ്യത്ത് നടക്കുന്നത് സമാധാനപരമായ പ്രതിഷേധമാണ്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍.എസ്.എസ് ആണെന്നും ആസാദ് വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാമസ്ജിദിന്റെ പുറത്തുവെച്ച് പോലീസ് പിടികൂടി. എന്നാല്‍ ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് പിടിയില്‍ നിന്നും ആസാദ് രക്ഷപ്പെട്ടു. പിന്നീട് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് അദ്ദേഹം ആള്‍ക്കൂട്ടത്തിന് സമീപം എത്തിയത്. അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടന്നെങ്കിലും ജനങ്ങള്‍ തടഞ്ഞു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച റാലിക്ക് നേരെ പൊലീസ് അതിക്രമവുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു കാര്‍ അഗ്‌നിക്കിരയായി. സംഘര്‍ഷത്തെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. ഇവര്‍ക്ക് നിയമസഹായം നിഷേധിക്കുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.



from mangalam.com https://ift.tt/34OjJIB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages