കയറിൽക്കുടുങ്ങി വിദ്യാർഥി വീണു; ജാമ്യത്തിലിറങ്ങിയ ഡ്രൈവർ ബസുകളുടെ വാതിലിലെ കയർ അറുത്തുമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

കയറിൽക്കുടുങ്ങി വിദ്യാർഥി വീണു; ജാമ്യത്തിലിറങ്ങിയ ഡ്രൈവർ ബസുകളുടെ വാതിലിലെ കയർ അറുത്തുമാറ്റി

പത്തനാപുരം (കൊല്ലം): ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസുകളുടെയെല്ലാം വാതിലിൽ ബന്ധിച്ചിരുന്ന കയർ അറുത്തുമാറ്റി കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ 'പരാക്രമം'. പത്തനാപുരം ഡിപ്പോയിലെ െെഡ്രവർ അനിൽകുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയർ കത്തികൊണ്ട് അറുത്തുമാറ്റിയത്. കയറിൽക്കുടുങ്ങി വിദ്യാർഥി വീണുപരിക്കേറ്റ കേസിൽ ജാമ്യംതേടി കോടതിയിലെത്തിയശേഷമുള്ള വരവായിരുന്നു ഡ്രൈവറുടേത്. രാവിലെ സർവീസ് നടത്താനെത്തിയ കണ്ടക്ടർമാർക്കാണ് പണികിട്ടിയത്. പുറത്തിറങ്ങി രണ്ടുവാതിലുകളും അടയ്ക്കേണ്ട അവസ്ഥയായി. പിന്നീട് വാതിലുകളിൽ പുതിയ കയർ ബന്ധിച്ച് സർവീസ് തുടർന്നു. തടയാൻശ്രമിച്ച സ്റ്റേഷൻമാസ്റ്ററെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനും അതിക്രമം കാട്ടിയതിനും ഡ്രൈവറുടെ പേരിൽ അധികൃതർ പോലീസിൽ പരാതിയും നൽകി. കഴിഞ്ഞദിവസം ഇയാൾ ഓടിച്ചിരുന്ന ബസിൽനിന്നുവീണ് പൂങ്കുളഞ്ഞി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. ഇറങ്ങുമ്പോൾ വാതിലിൽ ബന്ധിച്ചിരുന്ന കയർ കുട്ടിയുടെ കഴുത്തിൽ കുരുങ്ങി നിലതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവമറിയാതെ ബസ് വിട്ടു. ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുക്കുകയുംചെയ്തു. ഇൗ കേസിൽ ജാമ്യംതേടി കോടതിയിൽനിന്ന് തിരികെയെത്തിയശേഷമായിരുന്നു ഡ്രൈവറുടെ ഈ പ്രകടനം.


from mathrubhumi.latestnews.rssfeed https://ift.tt/35SaB6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages