ഷെയ്ന്‍ നിഗത്തിന് മലയാളത്തിന് പുറമെ അന്യഭാഷയിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഫിലിം ചേംബര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

ഷെയ്ന്‍ നിഗത്തിന് മലയാളത്തിന് പുറമെ അന്യഭാഷയിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഫിലിം ചേംബര്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയ്ക്ക് പുറത്തും വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമവുമായി കേരള ഫിലിം ചേംബര്‍. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചു. നിര്‍മാതാക്കളുടെ സംഘടനകളുടെ ആ വശ്യപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

വിവാദത്തിലായ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഷെയ്‌നിനെ മറ്റ് സിനിമകളില്‍ പങ്കെടുപ്പിക്കാവൂ എന്നതാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. അതേ നിലപാടിലാണ് ഷെയ്‌നിനെ അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്.

കരാര്‍ ലംഘിച്ചതിന് പുറമെ നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതാണ് ഇത്തരം നീക്കത്തിലേക്ക് നയിച്ചത്. എന്നാല്‍ നിലവില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഇത് പ്രശ്‌നമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ സിനിമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഇതിനെ ഈഗോ പ്രശ്‌നമായി ആരും കാണരുതെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2Pybw5v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages