ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ ആന്വേഷണത്തിന് ശുപാര്‍ശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 14, 2019

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ ആന്വേഷണത്തിന് ശുപാര്‍ശ

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ തമിഴ്നാട് സർക്കാരിന്റെ ശുപാർശ. കേസ് അന്വേഷണം വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ നടപടി. നേരത്തെ ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറാമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ മദ്രാസ് ഐ.ഐ.ടി.യ്ക്കുമുന്നിൽ ഇപ്പോഴും പ്രതിഷേധങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 2006 മുതൽ മദ്രാസ് ഐ.ഐ.ടി.യിൽനടന്ന 14 മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലീം മടവൂർ നൽകിയ ഹർജി പരിഗണിക്കവേയാണ് നിർദേശം മുന്നോട്ടുവെച്ചത്. മതപരമായ വിവേചനവും ചില അധ്യാപകരിൽനിന്ന് മാനസികപീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം മടവൂർ ഹർജിയിൽ പറഞ്ഞു. Content Highlights:IIT-Madras student Fathima Latheef suicide, tamil nadu government recommended CBI probe


from mathrubhumi.latestnews.rssfeed https://ift.tt/2srLol3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages