മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയതിന് അന്തര്‍സംസ്ഥാന ബസ് ഡ്രൈവര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയതിന് അന്തര്‍സംസ്ഥാന ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയതിന് അന്തര്‍സംസ്ഥാന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് അനധീകൃതമായി പോയ കല്ലട ബസിന്റെ ഡ്രൈവര്‍ പാലക്കാട് എലവഞ്ചേരി കോഴനേട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് 6.30 ന് കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മദ്യപിച്ച് വാഹനമോടിച്ച ഇയാള്‍ മുന്നില്‍പോയ കാറില്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തുകയും ഡ്രൈവറോട് കാര്യം തിരക്കുകയും ചെയ്തു. അപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തപ്പോള്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. സംഭവസമയത്ത് ബസില്‍ അഞ്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

നേരത്തേയും ഇത്തരത്തില്‍ ബസുകളുടെ ജീവനക്കാര്‍ക്ക് നേരെ പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കാരെ മര്‍ദ്ദിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.



from mangalam.com https://ift.tt/2OJficZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages