'ഗണേഷ് തോംഗ്, ഗണേഷ് പാന്റി', ഗണപതിയുടെ ചിത്രം പതിച്ച അടിവസ്ത്രം; കുരുക്കിലായി യുഎസിലുള്ള വസ്ത്ര സ്ഥാപനം; വന്‍ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

'ഗണേഷ് തോംഗ്, ഗണേഷ് പാന്റി', ഗണപതിയുടെ ചിത്രം പതിച്ച അടിവസ്ത്രം; കുരുക്കിലായി യുഎസിലുള്ള വസ്ത്ര സ്ഥാപനം; വന്‍ പ്രതിഷേധം

ന്യൂജഴ്‌സി: ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസത്രം ഉടന്‍തന്നെ പിന്‍വലിക്കണമെന്ന് ആവശ്യം. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണാണ് ഇത്തരം അടിവസ്ത്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് ഉടന്‍ പിന്‍വലിക്കണമെന്ന് കമ്പനിയോട് സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഉല്‍പന്നം എത്രയും വേഗം പിന്‍വലിച്ച് കമ്പനി മാപ്പ് പറയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതണ് ഗണപതി. ക്ഷേത്രളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണ്, ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്. ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യര്‍ഥിച്ചു.

രണ്ട് തരത്തിലുള്ള അടിവസ്ത്രങ്ങളാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്കായി കമ്പനി പുറത്തിറക്കിയത്. ഗണേഷ് തോംഗ്, ഗണേഷ് പാന്റി എന്നിവയാണവ. 18.64 ഡോളറാണ് വില. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ സെക്‌സി ആകാന്‍ സാധിക്കുമെന്നാണ് പ്രോഡക്ട് വിവരമായി നല്‍കിയിരിക്കുന്നത്.



from mangalam.com https://ift.tt/2DVxOJ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages