ശബരിമലയിലേക്ക് ലോങ് മാർച്ചുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 5, 2019

ശബരിമലയിലേക്ക് ലോങ് മാർച്ചുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ

പത്തനംതിട്ട: ജനുവരി രണ്ടിന് നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ശബരിമലയിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കാൻ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ഒരുങ്ങുന്നു. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിലെത്തി ദർശനം നടത്തിയ അതേ ദിവസമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. സമാനചിന്താഗതിക്കാരായ സ്ത്രീപക്ഷ പ്രവർത്തകരെയും ദളിത് പക്ഷ പ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ടാണ് ലോങ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ പുരുഷൻമാരും പങ്കെടുക്കും. കേരളത്തിലെ സ്ത്രീകളോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന സ്ത്രീപക്ഷ പ്രവർത്തകരും യുക്തിവാദികളും ഉണ്ടാകും.


from mathrubhumi.latestnews.rssfeed https://ift.tt/2s3uecZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages