വിവാഹം കഴിഞ്ഞിട്ടും സിനിമാക്കാരനായ കാമുകന്‍ വിട്ടില്ല, ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ രാത്രിയില്‍ വന്ന് ശല്യം ചെയ്തു ; യുവാവിനെ സീരിയല്‍ നടി തല്ലിക്കൊന്ന ശേഷം പോലീസില്‍ കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 31, 2019

വിവാഹം കഴിഞ്ഞിട്ടും സിനിമാക്കാരനായ കാമുകന്‍ വിട്ടില്ല, ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ രാത്രിയില്‍ വന്ന് ശല്യം ചെയ്തു ; യുവാവിനെ സീരിയല്‍ നടി തല്ലിക്കൊന്ന ശേഷം പോലീസില്‍ കീഴടങ്ങി

ചെന്നൈ: വിവാഹം കഴിഞ്ഞിട്ടും ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ശല്യം ചെയ്ത മുന്‍ കാമുകനെ സീരിയല്‍ നടി തല്ലിക്കൊന്ന ശേഷം കീഴടങ്ങി. ചെന്നൈയിലെ കൊളത്തൂരില്‍ നടന്ന സംഭവത്തില്‍ എസ് ദേവി എന്ന തമിഴ് സീരിയല്‍ താരമാണ് കാമുകനും ഫിലിം ടെക്‌നീഷ്യനുമായ രവിയെ വകവരുത്തിയത്. സംഭവത്തില്‍ ദേവിയെ സഹായിച്ച ഭര്‍ത്താവ്, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം മധുര സ്വദേശിയായ രവിയും ദേവിയും മുമ്പ് ഒരുമിച്ച് സീരിയലിന് വേണ്ടി ജോലി ചെയ്തിരുന്നു. ടെലിവിഷന്‍ സീരിയലില്‍ ദേവി ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാലത്താണ് രവിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വര്‍ഷങ്ങളോളം ബന്ധം തുടരുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് ശങ്കര്‍ രവിയുമായി ഭാര്യ പ്രണയത്തിലായിരുന്ന വിവരം അറിഞ്ഞത്. ഇതോടെ കുടുംബം ഇടപെടുകയും ദേവിയെ ഇതില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. പിന്നീട് ടെയ്‌ലറിംഗും ഇടവേളകളില്‍ സീരിയല്‍ അഭിനയവും തുടര്‍ന്നിരുന്ന ദേവിയുമായി വീണ്ടും ബന്ധപ്പെടാന്‍ രവി ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നീണ്ടത്.

ഞായറാഴ്ച ദേവി ഇല്ലാതിരുന്ന സമയത്ത് രവി കൊലത്തൂരിലെ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ദേവിയെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1.30 യ്ക്ക് സമീപത്തുള്ള സഹോദരിയുടെ വീട്ടിലെത്തി. ബന്ധം വീണ്ടും തുടരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പ് നല്‍കിയ ശേഷം വീടിനുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ദേവിയെയും ശങ്കറിനെയും ഫോണില്‍ വിവരം വിളിച്ചു പറഞ്ഞു. ദേവിയെ കണ്ടയുടന്‍ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് രവി വഴക്കിട്ടു. ഇതിനിടെ ദേവി ഒരു തടിയെടുത്ത് രവിയുടെ തലയ്ക്കടിച്ചു.

തല തകര്‍ന്ന് രക്തം വാര്‍ന്ന രവി അവിടെ കിടന്നു മരിച്ചു. മരണം ഉറപ്പായതോടെ ദേവി നേരെ രാജമംഗലം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയൂം ചെയ്തു. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ദേവിയുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തെയ്‌നാം പെട്ടില്‍ ഫര്‍ണീചര്‍ കട നടത്തുകയാണ് ശങ്കര്‍. സഹോദരി എസ് ലക്ഷ്മിയെയും ഭര്‍ത്താവ് സവരിയാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2ZGs8g1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages