ലഹോർ: ഡോക്ടർമാരുമായുള്ള തർക്കത്തെത്തുടർന്ന് പാകിസ്താനിൽ ആശുപത്രിയിൽ അഭിഭാഷകരുടെ അക്രമം. അത്യാസന്നനിലയിൽ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ലഹോറിലെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ ബുധനാഴ്ചയാണ് സംഭവം. നൂറിലധികംവരുന്ന അഭിഭാഷകരാണ് അക്രമം അഴിച്ചുവിട്ടത്. രണ്ടാഴ്ചമുമ്പ് ഒരു അഭിഭാഷകനെ ഡോക്ടർമാർ മർദിച്ചതിനുള്ള തിരിച്ചടിയായിരുന്നു സംഭവമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. അഭിഭാഷകർ ആശുപത്രിയിൽ ഇടിച്ചുകയറിയതിനെത്തുടർന്ന് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഓടിരക്ഷപ്പെട്ടു. തുടർന്ന് പരിചരണം മുടങ്ങിയാണ് അഞ്ചുരോഗികൾ മരിച്ചത്. പഞ്ചാബ് വാർത്താവിതരണവകുപ്പുമന്ത്രി ഫയ്സുൽ ഹസൻ ചൗഹാനും രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും സംഭവം റിപ്പോർട്ടുചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും മർദനമേറ്റതായി റിപ്പോർട്ടുണ്ട്. ആശുപത്രിക്കുപുറത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് അഭിഭാഷകർ തീയിട്ടു. ഒട്ടേറെ വാഹനങ്ങളും ആശുപത്രിയുടെ ജനലുകളും ഉപകരണങ്ങളും തകർത്തു. 10 അഭിഭാഷകരെ അറസ്റ്റുചെയ്തതായി മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പഞ്ചാബ് പോലീസിനോട് സംഭവത്തിന്റെ റിപ്പോർട്ട് തേടി. content highlights:violence erupts as Pakistani lawyers storm hospital
from mathrubhumi.latestnews.rssfeed https://ift.tt/2E7eNTV
via
IFTTT
No comments:
Post a Comment