കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ബസിന്റെ ചില്ലുകള്‍ തകര്‍ക്കുകയും നാലു ടയറുകള്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ബസ് ഓടിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയ ആള്‍ക്കാരെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് നാദാപുരം കല്ലാച്ചിയില്‍ ബസിന് നേരെ ആക്രമണം നടന്നത്. തലേ ദിവസം സര്‍വീസ് നിര്‍ത്തിയ ശേഷം ഇന്ന് രാവിലെ ബസ് വീണ്ടും സര്‍വീസ് തുടങ്ങാന്‍ കണ്ടക്ടറും ഡ്രൈവറും എത്തിയപ്പോഴാണ് കണ്ടത്. ചൊവ്വാഴ്ച നടന്ന ബന്ദില്‍ ഓടിയത് തന്നെയാണ് അക്രമകാരണമെന്നാണ് വിവരം. എസ്ഡിപിഐ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാദാപുരം തൊട്ടില്‍പ്പാലം റുട്ടില്‍ മൂന്ന് ബസുകള്‍ ഓടിയിരുന്നു. ഇതിന് ബന്ദ് അനുകൂലികള്‍ പിന്നീട് കാണേണ്ടി വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ബസിന് നേരെ ഉണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സംശയം.
ഡിസംബര്‍ എട്ടിന് എസ്ഡിപിഐ, പോരാട്ടം, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ത്താന്‍ നടത്തിയത്. നടന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം സംസ്ഥാനത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് കേടുപാടുകള്‍ പറ്റിയത്. 541 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍വീസ് നടത്തിയാല്‍ ബസുകള്‍ തല്ലിത്തകര്‍ക്കുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തി.
from mangalam.com https://ift.tt/2MeCqyE
via IFTTT
No comments:
Post a Comment