ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉറഞ്ഞുപോയ ജീവന്‍ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് വലിയ റാലിക്കൊരുങ്ങുന്നു. പൗരത്വഭേദഗതിബില്‍, സ്ത്രീസുരക്ഷ, വിലക്കയറ്റം, സാമ്പത്തീക പ്രതിസന്ധി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് വന്‍ റാലി നടത്തും.
സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് റാലി നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തല്‍ തണുത്തുപോയ പാര്‍ട്ടിയുടെ വീര്യം പൗരത്വ ഭേദഗതി ബില്ലില്‍ തുടങ്ങിയിരിക്കുന്ന ജനകീയ പ്രക്ഷോഭത്തോടെ തിരിച്ചുപിടിക്കാനാണ് ശ്രമം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് നീക്കം.
ഇന്നലെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ജാമിയ മിലിയ സര്‍വകലാശാലയിലെ അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വന്‍ പ്രതിഷേധം നടക്കുന്ന അസമില്‍ ഇന്ന് വിദ്യാര്‍ത്ഥി യൂണിയനുകള്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും പദ്ധതിയിട്ടിട്ടുണ്ട്. സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകും. അസമില്‍ പ്രശ്‌നക്കാരെ നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.
ക്രമസമാധാന പാലനത്തിന് അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും കരസേനയെയും വിന്യസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി പ്രതിഷേധം അലയടിക്കുന്ന അസമില്‍ പ്രക്ഷോഭം തണുത്തതോടെ ഇന്ന് വൈകിട്ട് ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കും. പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. അസം സര്‍ക്കാരിനകത്തും പൗരത്വ ബില്ലിനെ ചൊല്ലി തര്‍ക്കം നടക്കുന്നുണ്ട്. പ്രക്ഷോഭം അസമും മേഘാലയയും ത്രിപുരയും കടന്ന് ബംഗാളിലേക്കും പടര്‍ന്നു പിടിച്ചിട്ടുണ്ട്.
പ്രക്ഷോഭകാരികളോട് സമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബംഗാള്‍ സര്‍ക്കാര്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഇന്നലെ മിഡ്‌നാപൂരില്‍ ബിജെപി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവിന്റെ കാറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നിന്നും ബസുവിനെ രക്ഷിച്ചത് പോലീസാണ്. മുര്‍ഷിദാബാദില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ഹൗറ ഉലുബേറിയ സ്‌റ്റേഷനില്‍ ട്രെയിന്‍ തടയുകയും ലോക്കോ പൈലറ്റിനെ മര്‍ദ്ദിക്കുകയും ട്രെയിന് കേടു വരുത്തുകയും ചെയ്തു. ബല്‍ഡംഗയില്‍ സ്‌റ്റേഷന് തീയിടുകയും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2Eeflr9
via IFTTT
No comments:
Post a Comment