കണ്ണൂരില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 16, 2019

കണ്ണൂരില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചു

കണ്ണൂർ: പൗരത്വനിയമ ഭേദഗതിക്കെതിരെ കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധം നടത്തി. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് റോഡ് ഉപരോധത്തിൽ പങ്കെടുത്തത്. കണ്ണൂർ കാർട്ടെക്സ് ജങ്ഷനു സമീപമാണ് ഇവർ റോഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് വനിതാ പോലീസ് ഉൾപ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചു. അതിനിടെ രണ്ട് വനിതാ പ്രവർത്തകർ റോഡിൽ കിടന്നും പ്രതിഷേധിച്ചു. സമരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എൻ.ആർ.സിക്കും പൗരത്വനിയമഭേദഗതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ടുമായിരുന്നു രണ്ട് സ്ത്രീകളും പ്രതിഷേധിച്ചത്. content highlights:hartal sympathizers including women stages protest in kannur


from mathrubhumi.latestnews.rssfeed https://ift.tt/2Pt36gY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages