ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈബരാബാദ് പോലീസ്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗറിലാണ് കാണപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. റിമാൻഡിലായിരുന്ന പ്രതികൾ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പോലീസ് വെടിവെക്കുകയും കൊല്ലപ്പെടുകയും ചെയ്തതെന്നാണ് പോലീസ് പറയുന്നത്. Content Highlights:All Four Accused in Telangana Veterinarians Rape and Murder Case Killed in Encounter
from mathrubhumi.latestnews.rssfeed https://ift.tt/2PgilIR
via
IFTTT
No comments:
Post a Comment