വാഷിംഗ്ടണ്‍: സംഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഇന്ത്യ അടിയന്തിരമായി നടപടികള്‍ എടുക്കണമെന്ന മുന്നറിയിപ്പുമായി ലോക നാണ്യ നിധി. ആഗോള വളര്‍ച്ചയുടെ എഞ്ചിനുകളില്‍ ഒന്നും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയില്‍ നിക്ഷേപവും ഉപഭോഗവും താഴുന്നതും നികുതി വരുമാനവും കുറയുന്നതും ഒരുമിച്ച് വരികയാണ്. ഇതിനൊപ്പം മറ്റു ഘടകങ്ങളും സാമ്പത്തീക മാന്ദ്യത്തിന് കാരണമാകുകയാണെന്ന് ഐഎംഎഫിന്റെ വാര്‍ഷിക വിലയിരുത്തലില്‍ പറഞ്ഞു.
ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തിയ ശേഷം ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നും ഇതില്‍ നിന്നും മോചിതമാകണമെങ്കില്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും ഐഎംഎഫ് എഷ്യാ പസഫിക് വകുപ്പിന്റെ റാനില്‍ സല്‍ഗാഡോ പറഞ്ഞു. നിലവിലെ ഈ മാന്ദ്യത്തെ നേരിടാന്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന് വേണ്ടിയുള്ള നടപടികളും വഴികളും വേണ്ടിവരും. അതേസമയം വളര്‍ച്ചയെ പിന്തുണയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചുരുക്കിയിരിക്കുകയാണെന്നും പറഞ്ഞു.
ഇന്ത്യയുടെ 2019 ലെ സാമ്പത്തിക വളര്‍ച്ച പ്രവചനം 6 ശതമാനത്തില്‍ നിന്നും അഞ്ചാക്കി കുറയ്ക്കുകയും ചെയ്തു. നടപടിയെ ആര്‍ബിഐ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ബിഐ ഈ വര്‍ഷം വായ്പാ നിരക്ക് അഞ്ചു തവണയാണ് താഴ്ത്തിയത്. അത് ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് അതിപ്പോള്‍. ഉപഭോക്തൃ ചോദനം നിര്‍മ്മാണ പ്രവര്‍ത്തന കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വാര്‍ഷിക വളര്‍ച്ച അഞ്ച് ശതമാനം മുതല്‍ 6.1 വരെ ആകുമെന്ന പ്രവചനത്തെയും കേന്ദ്രബാങ്ക് തള്ളിയിട്ടുണ്ട്.
ആറു വര്‍ഷമായി ജൂലൈ - സെപ്തംബര്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഏറ്റവും മന്ദഗതിയിലാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.. കഴിഞ്ഞ വര്‍ഷത്തിലെ 7.0 ശതമാനത്തില്‍ നിന്നും സാമ്പത്തീക വളര്‍ച്ച 4.5 ശതമാനമായെന്നാണ് സര്‍ക്കാര്‍ രേഖകളും കാണിക്കുന്നത്. ഇന്ത്യ സാമ്പത്തീക മാന്ദ്യത്തിലാണെന്ന് കഴിഞ്ഞയാഴ്ച ഐഎംഎഫ് സാമ്പത്തീക വിദഗ്ദ്ധ ഗീതാഗോപിനാഥും പറഞ്ഞിരുന്നു. വളര്‍ച്ചാ പ്രവചനത്തിന്റെ ശതമാനം കുറയ്‌ക്കേണ്ടി വരുമെന്ന് ഒക്‌ടോബറില്‍ ഐഎംഎഫ് പറഞ്ഞിരുന്നു.
from mangalam.com https://ift.tt/362SADb
via IFTTT
No comments:
Post a Comment