സമൻസ് വരും, വാട്സാപ്പിലൂടെയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 14, 2019

സമൻസ് വരും, വാട്സാപ്പിലൂടെയും

കൊല്ലം: കോടതികളിൽനിന്നുള്ള സമൻസ് ഇനി വാട്സാപ്പിലൂടെയും കൈമാറാം. കോടതിനടപടി അറിയിക്കാനും സമൻസ് കൈമാറാനും സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ തീരുമാനമായി. സംസ്ഥാന കോർട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി. മേൽവിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമൻസ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാവും. വാട്സാപ്പിനുപുറമേ, എസ്.എം.എസ്., ഇ-മെയിൽ എന്നിവ വഴിയും നടപടി നടത്താം. ഇതിന് ക്രിമിനൽ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സർക്കാരിനെ അറിയിക്കും. വാദികളുടെയും പ്രതികളുടെയും മൊബൈൽ നമ്പറും ഇനി കേസിനൊപ്പം ഉണ്ടാവും. കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ വേഗംതീർപ്പാക്കാൻ ജില്ലാകളക്ടർമാരെക്കൂടി പങ്കാളിയാക്കാനും തീരുമാനിച്ചു. പഴയകേസുകൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരും. കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സർക്കാരും ഡി.ജി.പിയും ഉറപ്പാക്കും. രണ്ടുവർഷമെങ്കിലുമായ പെറ്റിക്കേസുകൾ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്ന് വേഗം തീർപ്പാക്കും. രണ്ടുവർഷത്തിനിടയിൽ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയിൽ ഹാജരാകാത്തവരുടെ വിവരങ്ങൾ ജനുവരി 31-നകം ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറാനും തീരുമാനിച്ചു. തീർപ്പാകാതെ 12 ലക്ഷം കേസുകൾ കേരളത്തിൽ മൊത്തം തീർപ്പാക്കാതെ 12,77,325 കേസുകളാണുള്ളത്. ഇതിൽ 3,96,889 എണ്ണം സിവിൽ കേസും 8,80,436 ക്രിമിനൽ കേസുകളുമാണ്. ഹൈക്കോടതിയിലെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. content highlights:Whatsapp summons


from mathrubhumi.latestnews.rssfeed https://ift.tt/2Ej2a8z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages