ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ വിവാദ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിനു കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍.
ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 2016 ല്‍ അവതരിപ്പിച്ച ബില്ല് ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ചില സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ഒഴിവാക്കി പരിഷ്‌കരിച്ച ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.
ബില്‍ നിലവില്‍ വരുന്നതോടെ ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന കുടിയേറ്റക്കാരായ ഹിന്ദു, െജെന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം ലഭിക്കും. രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കും. ബില്ല് മതപരമായ വിവേചനമാണെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, മണിപ്പൂര്‍, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളിലെ പത്ത് ജില്ലകളും 1873-ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി നിയന്ത്രണപ്രകാരം പുറപ്പെടുവിച്ച 'ഇന്നര്‍ െലെന്‍' വിജ്ഞാപനത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളെയും ഒഴിവാക്കിയാണ് ബില്‍ അവതരിപ്പിക്കുന്നത്. അരുണാചല്‍, നാഗാലാന്‍ഡ്, മിസോറം സംസ്ഥാനങ്ങള്‍ക്കും അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ സ്വയംഭരണാധികാരമുള്ള ഏഴ് ജില്ലകള്‍ക്കും ബില്‍ ബാധകമാവില്ല.
പൗരത്വ ഭേദഗതി ബില്‍ കേന്ദ്രം ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താന്‍ കോണ്‍ഗ്രസ് ശ്രമം. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചു.
യു.പി.എ കക്ഷികളെ കൂടാതെ തൃണമൂലും ഇടത് കക്ഷികളും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അറിയിച്ചിരുന്നു. അതേസമയം മഹാരാഷ്്രടയിലെ ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം നില്‍ക്കുന്ന ശിവസേന ബില്ലിന് അനുകൂലമാണ്.
from mangalam.com https://ift.tt/2Pu6zui
via IFTTT
No comments:
Post a Comment