നീലത്തലപ്പാവുമണിഞ്ഞ് ജുമാ മസ്ജിദിന്റെ പടവുകളില്‍ ആസാദ് പ്രത്യക്ഷപ്പെട്ടു, ആസാദ് എത്തിയത് വീടിന് മുകളില്‍ നിന്നും വീടിന് മുകളിലൂടെ ചാടി; കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

നീലത്തലപ്പാവുമണിഞ്ഞ് ജുമാ മസ്ജിദിന്റെ പടവുകളില്‍ ആസാദ് പ്രത്യക്ഷപ്പെട്ടു, ആസാദ് എത്തിയത് വീടിന് മുകളില്‍ നിന്നും വീടിന് മുകളിലൂടെ ചാടി; കുറിപ്പ്

പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ജുമമസ്ജിദിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഹീറോ ആയത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആയിരുന്നു. പ്രതിഷേധത്തിന് ആസാദ് എത്തിയതും പിന്നീട് സംഭവിച്ചതുമായ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ വലിയ ചര്‍ച്ചാ വിഷയം. പോലീസ് പിടികൂടിയെങ്കിലും പിന്നീട് രക്ഷപ്പെട്ട് കെട്ടിടങ്ങളുടെ മുകളിലൂടെ ചാടിയാണ് ആസാദ് ജനക്കൂട്ടത്തിന് മുന്നില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തെ വീണ്ടും പോലീസ് പിടികൂടി. സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ചയായത് ചന്ദ്രശേഖര്‍ ആസാദിനെ കുറിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ്.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ;

ദില്ലിയിലെ ജുമാ മസ്ജിദിന്റെ മുന്നില്‍ നടന്നതെന്താണെന്ന് മൂന്ന് റിപ്പോര്‍ട്ടുകള്‍ വായിച്ച് കോരിത്തരിച്ചിരിക്കുകയാണ്....

പ്രതിഷേധിക്കാന്‍ ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തുവെന്ന് അഭ്യൂഹങ്ങളുമുണ്ടായിരുന്നു..

പക്ഷേ ആസാദ് ട്വീറ്റ് ചെയ്തു. ' എന്റെ അറസ്റ്റിനെപ്പറ്റിയുള്ള ഊഹങ്ങള്‍ അവഗണിക്കൂ. ഞാന്‍ എത്തും '.

കുറച്ചുനേരത്തിനു ശേഷം തന്റെ നീലത്തലപ്പാവുമണിഞ്ഞ് ജുമാ മസ്ജിദിന്റെ പടവുകളില്‍ ആസാദ് പ്രത്യക്ഷപ്പെട്ടു..

അവിടെനിന്ന് അയാള്‍ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.. ജനക്കൂട്ടം അതേറ്റുചൊല്ലി. നിമിഷ നേരം കൊണ്ട് ദേശീയ പതാക കയ്യിലേന്തിയ, പ്ലക്കാര്‍ഡുകളേന്തിയ ജനക്കൂട്ടം ആ തെരുവിന്റെ ഇടുങ്ങിയ വഴികളില്‍ നിറഞ്ഞു...

അവസാനം പൊലീസിന് ആസാദിനെ കയ്യില്‍ കിട്ടുക തന്നെ ചെയ്തു.. പക്ഷേ പൊലീസിനെ വെട്ടിച്ച് ആസാദ് ജനക്കൂട്ടത്തില്‍ മറഞ്ഞു..

പൊലീസിന്റെ കയ്യില്‍പ്പെടാതിരിക്കാന്‍ ഒരു ടെറസില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടന്നാണ് ആസാദെത്തിയതെന്ന് വരെ ഇന്‍ഡ്യാ ടുഡേ എഴുതിയിട്ടുണ്ട്....

ഒരു മണിക്കൂര്‍ മുന്‍പ് വരെ ആസാദ് ട്വീറ്റ് ചെയ്തിരുന്നു ..ആ ട്വീറ്റ് ഇങ്ങനെയാണ്...

' ഞാന്‍ ഇവിടെ ഈ ജുമാ മസ്ജിദിന്റെ പടവുകളില്‍ ഇരിക്കുന്നത് മോദി സര്‍ക്കാരിനോട് ഇത് പറയാനാണ്.

ഭരണഘടനയെ നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കില്ല..ഈ രാജ്യം ഞങ്ങളുടേതാണ്. അത് സംരക്ഷിക്കാന്‍ അന്ത്യം വരെ ഞങ്ങള്‍ പോരാടും...'

പേരെന്താണ്?

' ആസാദ്....'
(സ്വതന്ത്രന്‍)



from mangalam.com https://ift.tt/2Z9gNVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages