ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട പോളിങ് പുരോഗമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട പോളിങ് പുരോഗമിക്കുന്നു

റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് പോളിങ് തുടങ്ങിയത്. വൈകുന്നേരം അഞ്ച് മണിയോടെഅവസാനിക്കും.16 നിയോജകമണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 237 സ്ഥാനാർത്ഥികളാണ് ജാർഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറൻ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീർ സിങ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ 30, ഡിസംബർ 16 തിയ്യതികൾക്കുള്ളിൽ നാല് ഘട്ടങ്ങളിലായി പൂർത്തിയായിരുന്നു. ഡിസംബർ 23നാണ് ഫലപ്രഖ്യാപനം. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തിൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണായകമാവുമെന്നാണ് വിലയിരുത്തുന്നത്. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിൽ ബിജെപിക്ക് 42 എംഎൽ എമാരാണുള്ളത്. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഹേമന്ത് സോറന് ഏറെ വിജയപ്രതീക്ഷയാണ് സംസ്ഥാനത്തുള്ളത്. ധുംക, ബർഹെയ്ത്ത്മണ്ഡലങ്ങളിൽ നിന്നാണ് ഹേമന്ത് സോറൻ ജനവിധി തേടുന്നത്. झारखंड विधानसभा चुनाव में आज पांचवें और आखिरी चरण का मतदान है। सभी मतदाताओं से मेरी विनती है कि वे लोकतंत्र के इस महोत्सव में शामिल होकर रिकॉर्ड मतदान करें। — Narendra Modi (@narendramodi) December 20, 2019 പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, അർജുൻ മുണ്ടെ, ബിജെപി നേതാവ് ജെപി നഡ്ഡ, മുഖ്യമന്ത്രി രഘുബർ ദാസ് തുടങ്ങിയവർ ബിജെപിക്ക് വേണ്ടിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഛത്തീസ്ഖഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർ കോൺഗ്രസിനു വേണ്ടിയും ജാർഘണ്ഡിലെ പ്രചാരണ രംഗത്ത്സജീവമായിരുന്നു. Content Highlights:Jharkhand Assembly elections, Hemant Soren


from mathrubhumi.latestnews.rssfeed https://ift.tt/2S9eT5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages