ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടികയുടെ കാര്യത്തിൽ നിലപാടു മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായും. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ തന്റെ സർക്കാർ ഒരുചർച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംലീല മൈതാനത്തെ പ്രസംഗം ശരിവെച്ച് അമിത് ഷാ ചൊവ്വാഴ്ച രംഗത്തെത്തി. ദേശവ്യാപകമായ പൗരത്വപ്പട്ടികയെക്കുറിച്ച് ചർച്ചനടന്നിട്ടില്ലെന്നും ആ സ്ഥിതിക്ക് അതേക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു. നവംബർ 19-നു രാജ്യസഭയിലും ഡിസംബർ ആദ്യം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പുറാലിയിലും പറഞ്ഞതിൽനിന്ന് വ്യത്യസ്തമാണ് ഷായുടെ ഇപ്പോഴത്തെ അഭിപ്രായം. 2024-നകം പൗരത്വപ്പട്ടിക തയ്യാറാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നായിരുന്നു അമിത് ഷാ അന്നുപറഞ്ഞത്. “പ്രധാനമന്ത്രി പറഞ്ഞതുശരിയാണ്. അത്തരമൊരു ചർച്ച മന്ത്രിസഭയിലോ പാർലമെന്റിലോ നടന്നിട്ടില്ല” -ഷാ അഭിമുഖത്തിൽ പറഞ്ഞു. ജനസംഖ്യാരജിസ്റ്ററും (എൻ.പി.ആർ.) ദേശീയ പൗരത്വപ്പട്ടികയും(എൻ.ആർ.സി.) തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു. “അതുരണ്ടും രണ്ടാണ്. എൻ.പി.ആർ. ദേശീയ ജനസംഖ്യാപട്ടികയാണ്. എൻ.സി.ആർ. ദേശീയ പൗരത്വപ്പട്ടികയും. രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണ്. എൻ.പി.ആറിന്റെ വിവരങ്ങൾ എൻ.ആർ.സി.ക്കായി ഉപയോഗിക്കില്ല” -അമിത് ഷാ വ്യക്തമാക്കി. Content Highlights:amit shah says no discussion on pan india nrc
from mathrubhumi.latestnews.rssfeed https://ift.tt/2QfosxG
via
IFTTT
No comments:
Post a Comment