സിന്ധുപുര്‍: ബലാത്സംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ ദേഹത്ത് ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ്, യുവതി ഓടിയത് ഒരു കിലോമീറ്റര്‍! വേദനയില്‍ പിടയുന്നതിനിടയിലും യുവതി പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കി. ആക്രമിച്ചവരുടെ പേരുകള്‍ പറഞ്ഞുകൊടുത്തു.
90% പൊള്ളലേറ്റ 23 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആദ്യം ഭയന്നുപോയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത്, വെള്ളമൊഴിച്ച് തീകെടുത്തിയതു ഗ്രാമീണനായ രവീന്ദ്രപ്രകാശ് സിങ് ആയിരുന്നു. തുടര്‍ന്ന് 112 എന്ന നമ്പരിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ വാങ്ങിയ യുവതി പോലീസിനോടു സംഭവം വിവരിച്ചു. ആംബുലന്‍സുമായി കുതിച്ചെത്തിയ പോലീസുകാരാണു യുവതിയെ ആശുപത്രിയിലേക്കു മാറ്റിയത്.
അപ്പോഴേക്കു പ്രതികള്‍ സ്ഥലംവിട്ടിരുന്നു. കാമുകന്‍ വിവാഹവാഗ്ദാനം ചെയ്ത് െലെംഗികമായി ചൂഷണം ചെയ്‌തെന്നും പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്‌തെന്നും യുവതി കഴിഞ്ഞ ഡിസംബറില്‍ പരാതിപ്പെട്ടിരുന്നു. റായ്ബറേലി കോടതിയുടെ ഇടപെടലിനേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ബലാത്സംഗത്തിനിരയായ 19 വയസുകാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ നാലുമാസം മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ ഉന്നാവോ ജില്ലയില്‍ത്തന്നെയാണു പുതിയ കൊല്ലാക്കൊലയും. അറസ്റ്റിലായ പ്രതി ഒരാഴ്ചമുമ്പാണു ജാമ്യത്തിലിറങ്ങിയത്. ഇയാളും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ യുവതിയെ ജീവനോടെ തീകൊളുത്തിയത്. കേസ് നടപടികള്‍ക്കായി റായ്ബറേലി കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണു യുവതി ആക്രമിക്കപ്പെട്ടത്.
സിന്ധുപുരിലെ ഗൗര റെയില്‍വേ ക്രോസിങ്ങിനടുത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു, വിവാഹം കഴിക്കാമെന്നു പറഞ്ഞു. വിസമ്മതിച്ചതോടെ വയലിലേക്കു വലിച്ചിഴച്ചു. കരിമ്പിന്‍തണ്ടുകൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കുത്തിപ്പരുക്കേല്‍പ്പിച്ചശേഷമാണു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു യുവതി മൊഴി നല്‍കി.
യുവതിയുടെ മൊഴിപ്രകാരം ഹരിശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം ത്രിവേദി, ശിവം, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അടിയന്തരനടപടി സ്വീകരിക്കാനും മികച്ച ചികിത്സാസൗകര്യമൊരുക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതോദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ലഖ്‌നൗ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ െവെകിട്ടു ഹെലികോപ്ടറില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില അതീവഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രതിയായ ബലാത്സംഗക്കേസിലാണ് നാലുമാസം മുമ്പ് ഇരയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയുടെ രണ്ടു ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. യുവതിക്കു ഗുരുതരപരുക്കേറ്റിരുന്നു. സി.ബി.ഐ. അന്വേഷിക്കുന്ന ഈ ബലാത്സംഗ, കൊലപാതക കേസുകളില്‍ പ്രത്യേകകോടതി 15-നു വിധി പറയാനിരിക്കേയാണു രാജ്യത്തെ ഞെട്ടിച്ച പുതിയ സംഭവം. പരാതി നല്‍കിയതിനു പിന്നാലെ യുവതിയുടെ പിതാവ് കൊല്ലപ്പെട്ട കേസിലും കോടതി അന്നു വിധിപറഞ്ഞേക്കും.
from mangalam.com https://ift.tt/2PkeF8S
via IFTTT
No comments:
Post a Comment